അജ്മാന്: ബോളിവുഡ് താരം ശ്രീദേവിയുടെ മരണം ഞെട്ടലോടെയാണ് ആരാധകര്‍ ഉള്‍ക്കൊണ്ടത്. ബന്ധുവിന്റെ വിവാഹ സ്ത്കാരത്തിനായി ദുബായിലെത്തിയ ശ്രീദേവി ഹോട്ടലിലെ ബാത്ത്ടബ്ബില്‍ മരിച്ചുകിടക്കുന്ന എന്ന വാര്‍ത്തയായിരുന്നു പുറത്ത് വന്നത്. വീണ്ടും ബാത്ത്ടബ്ബില്‍ നിന്നുള്ള മരണ വാര്‍ത്തയാണ് പുറത്ത് എത്തിയിരിക്കുന്നത്. ഉക്രൈന് സ്വദേശിയും പരിസ്ഥിതി വിദഗ്ധനുമായ 54കാരനാണ് ഹോട്ടല്‍ മുറിയിലെ ബാത്ത്ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാലാവസ്ഥ മീറ്റിംഗിനായി അജ്മാനില്‍ എത്തിയതായിരുന്നു അദ്ദേഹം.
ഖര്‍ക്കീവ് പോളിടെക്നിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറായ ഡോ. സെര്ജിയ് ലവ്ര്യ്നെന്കൊയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് മെഡിക്കല്‍ സംഘം വ്യക്തമാക്കി.
also read : ശ്രീദേവിയുടെ മരണം ടിവി ചാനലുകള്‍ സര്‍ക്കസ് ആക്കുമ്പോള്‍
ആദ്യ ദിവസം തന്റെ പേപ്പര്‍ അവതരണത്തിന് ശേ,ം സെര്ജിയ് നേരത്തെ തന്നെ ഹോട്ടലിലേക്ക് മടങ്ങിയിരുന്നു. പിന്നീട് കമ്മറ്റി അംഗം അദ്ദേഹത്തെ വിളിച്ച് തിരികെ എത്താന്‍ പറഞ്ഞുവെങ്കിലും തയ്യാറായില്ല. സംസാരത്തില്‍ ആരോഗ്യ പ്രശ്നം ഉള്ളത്പോലെ തോന്നിയ അംഗം ആശുപത്രിയില്‍ കൊണ്ടു പോകാം എന്ന് പറഞ്ഞെങ്കിലും അദ്ദേഹം നിരസിച്ചു. തുടര്‍ന്ന് പിറ്റേദിവസം സെര്‍ജിയെ ബാത്ത്ടബ്ബില്‍ മരിച്ചു കിടക്കുന്ന വിധത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു. പ്രാധമിക അന്വേഷണത്തില്‍ തന്നെ മരണകാരണം ഹൃദയാഘാതമാണെന്ന് മനസിലായതായി പോലീസ് പറയുന്നു.
Post Your Comments