അജ്മാൻ: ട്രാഫിക് നിയമ ലംഘന പിഴ പകുതിയാക്കി അജ്മാൻ. അജ്മാൻ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. നവംബർ 21 മുതൽ അടുത്ത വർഷം ജനുവരി 6 വരെ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ പകുതി അടച്ചാൽ മതിയെന്ന് അജ്മാൻ പോലീസ് മേധാവി മേജർ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി അറിയിച്ചു.
ഈ മാസം 11 ന് മുൻപ് ലഭിച്ച ട്രാഫിക് പിഴകൾക്ക് മാത്രമാണ് ഇളവ്. ഗുരുതര നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴയ്ക്ക് ഇളവ് ബാധകമല്ല. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ അശ്രദ്ധമായി വാഹനമോടിക്കുക, ലൈസൻസില്ലാതെ വാഹനത്തിന്റെ എഞ്ചിനോ ചേസിസോ മാറ്റുക തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് ഈ ഇളവ് ബാധകമല്ല. 80 കിലോമീറ്ററിലധികമുള്ള പരമാവധി വേഗപരിധി സംബന്ധിച്ച നിബന്ധനകളുടെ ലംഘനം, ഓവർടേക്ക് ചെയ്യുന്നതിന് അനുമതിയില്ലാത്ത ഇടങ്ങളിൽ ട്രക്ക് ഡ്രൈവർമാർ വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നതിന് ചുമത്തിയിട്ടുള്ള പിഴ തുകകൾ എന്നിവയ്ക്കും ഇളവ് ലഭിക്കില്ല.
Post Your Comments