തിരുവനന്തപുരം: കണ്ണൂരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിൽ മുഖം നോക്കാതെ നടപടി എടുക്കാൻ നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി പിണാറായി വിജയൻ. അന്വേഷണം കുറ്റമറ്റ നിലയിൽ നടക്കുന്നു. കേസിൽ അറസ്റ്റിലായിരിക്കുന്നവർ ഡമ്മി പ്രതികളാണെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം അടിസ്ഥാനരഹിതമാണെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
സഭയിൽ ബഹളമുണ്ടാക്കിയ പ്രതിപക്ഷാംഗങ്ങളെ സ്പീക്കർ താക്കീത് ചെയ്തു. സഭയുടെ മുഖം മറച്ചത് അവഹേളനമാണ്. പ്രതിഷേധം സഭയുടെ അന്തസ് പാലിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും സ്പീക്കർ പ്രതിപക്ഷാംഗങ്ങളെ താക്കീത് ചെയ്തു.ശേഷം ബഹളത്തെതുടർന്ന് ചോദ്യോത്തരവേളയും റദ്ദാക്കി.
സ്പീക്കറുടെ പരാമർശം ശരിയായില്ലെന്നും ജനങ്ങളുടെ വികാരമാണ് പ്രകടപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിൽ ചൂണ്ടിക്കാട്ടി.
ALSO READ ;പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു :മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി
Post Your Comments