KeralaLatest NewsNews

കോൺഗ്രസിന് തിരിച്ചടി : സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയും പാർട്ടി വിട്ടു

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ട്

പാലക്കാട്: കോൺഗ്രസിന് തിരിച്ചടി. ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് കോണ്‍ഗ്രസില്‍ നിന്നും നേതാക്കൾ പുറത്തു പോകുന്നത് പാർട്ടിയെ തളർത്തുകയാണ്. സരിന് പിന്നാലെ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെഎസ് യു മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്ന കെ എ ഷാനിബ് പാർട്ടി വിട്ടു. സിപിഎമ്മില്‍ ചേരാനാണ് തീരുമാനമെന്നും ഷാനിബ് പറഞ്ഞു.

read also: തിരുവനന്തപുരം കോര്‍പ്പറേഷന് മുന്നില്‍ പെട്രോളുമായി ആത്മഹത്യാ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികള്‍

ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനമാണ് പാലക്കാട് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാക്കിയത്. പാലക്കാട് ഒരു സമുദായത്തില്‍പ്പെട്ട നേതാക്കളെ പൂര്‍ണമായും കോണ്‍ഗ്രസ് തഴയുന്നു. തുടര്‍ച്ചയായി പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നിട്ടും പാര്‍ട്ടി തിരുത്തലിന് തയാറാകുന്നില്ല. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ട്.കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. പാലക്കാട്, വടകര, ആറന്‍മുള ഡിലുണ്ടെന്നും ഷാനിബ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button