പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ പാലക്കാട് കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായിരുന്നു. ഇപ്പോഴിതാ ഷാനിബിനൊപ്പം പാർട്ടി വിടുകയാണെന്നും സംഘടനാ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്നും വ്യക്തമാക്കി യൂത്ത് കോണ്‍ഗ്രസ് നേതാവ്.
യൂത്ത് കോണ്‍ഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റായിരുന്ന പി.ജി വിമലാണ് രാജിവെച്ചത്. ഫേസ്ബുക്കിലൂടെ രാജി പ്രഖ്യാപിച്ച വിമല്‍ ഷാനിബിനൊപ്പം പാർട്ടി വിടുകയാണെന്നും സംഘടനാ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്നും വ്യക്തമാക്കി. മറ്റു രാഷ്ട്രീയ പാർട്ടികളില്‍ അംഗത്വം എടുക്കില്ലെന്നും വിമല്‍ വ്യക്തമാക്കിയിട്ടുണ്ട്.
read also:101ന്റെ നിറവിൽ വിഎസ് അച്യുതാനന്ദൻ: ആശംസാ പ്രവാഹം
കോണ്‍ഗ്രസിനും നേതൃത്വത്തിനുമെതിരെ ആരോപണമുന്നയിച്ച യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെഎസ്യു മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന എ.കെ ഷാനിബിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
Post Your Comments