ന്യൂഡല്‍ഹി: പ്രവാസികളെ കുഴക്കി വീണ്ടും സൗദി അറേബ്യന്‍ നടപടി. സൗദിയിലെ 12 തൊഴില്‍ മേഖലകളില്‍ വിദേശികള്‍ക്ക് ജോലി വിലക്ക് വരുന്നു. തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വദേശിവത്ക്കരണത്തിലൂടെ സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് ജോലി നല്‍കുക എന്നതാണ് സൗദി സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.
സൗദി സര്‍ക്കാരിന്റെ പുതിയ തീരുമാനം ഏറ്റവും അധികം ബാധിക്കുക ഇന്ത്യയില്‍ നിന്നുള്ളവരെയായിരിക്കും. പുതിയ നിയമത്തിന് തൊഴില്‍ മന്ത്രി അലി ബിന്‍ നസീര്‍ അല്‍-ഗഫി അംഗീകാരം നല്കി. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന 12 മില്യണ്‍ വരുന്ന വിദേശികളെയാണ് പുതിയ നിയമം ബാധിക്കുക.
Post Your Comments