Latest NewsNewsInternational

ആരോഗ്യസംബന്ധമായ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ അഞ്ച് ലക്ഷം റിയാല്‍ പിഴ; കര്‍ശന നിയന്ത്രണങ്ങളുമായി സൗദി

റിയാദ്: ലോകത്തെ മൊത്തം ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ പലരാജ്യങ്ങളും കര്‍ശന നിയന്ത്രങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈറസ് വ്യാപിച്ച് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് വരെ ഏര്‍പ്പെടുത്തിയിരിക്കുകയാണ് മിക്ക രാജ്യങ്ങളും. ആരോഗ്യസംബന്ധമായ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ സൗദിയില്‍ അഞ്ച് ലക്ഷം റിയാല്‍ പിഴ ചുമത്തും ഇനി.

ചെക്ക് പോസ്റ്റുകളിലും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ബന്ധപ്പെട്ട അധികാരികള്‍ക്ക് മുമ്പില്‍ ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ വെളിപ്പെടുത്താത്ത യാത്രക്കാര്‍ക്ക് അഞ്ച് ലക്ഷം റിയാല്‍ വരെ പിഴ അടക്കേണ്ടിവരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.

സ്വദേശികളും വിദേശികളും ഉള്‍പ്പെടെ എല്ലാ യാത്രക്കാര്‍ക്കും ഈ നിയന്ത്രണം ബാധകമാണെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഓരോ യാത്രികരും അവര്‍ സഞ്ചരിച്ചുവന്ന രാജ്യങ്ങളുടെ വിവരങ്ങളും നിലവിലെ ആരോഗ്യസ്ഥിതിയും അതിര്‍ത്തി ചെക്ക് പോയിന്റുകളില്‍ വെളിപ്പെടുത്തണം. ഈ വിവരങ്ങള്‍ മറച്ചുവെക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം റിയാല്‍ പിഴ ചുമത്തും. പ്രവേശന കവാടങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ നിരീക്ഷണ നിയമത്തിലെ പ്രതിരോധ നടപടികളുടെ ഭാഗമാണ് നിന്ത്രണം.

അതേസമയം കൊറോണയുടെ പശ്ചാത്തലത്തില്‍ ഖത്തറിലും കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൂളുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും ഇനിയൊരു അറിയിപ്പുണ്ടാകുന്നവരെ അടച്ചിടാന്‍ നിര്‍ദ്ദേശിച്ചു. കൂടാതെ ഇന്ത്യ ഉള്‍പ്പടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button