റിയാദ്: ഇന്ത്യയില്‍ വെച്ച് കോവിഡ് ബാധിതരായ കുടുംബത്തിനു കൈത്താങ്ങായി സൗദി. പ്രത്യേക വിമാനത്തില്‍ ഇവരെ തിരിച്ചെത്തിച്ച് എത്തിച്ചിരിക്കുകയാണ് സൗദി അറേബ്യ. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി.
സൗദി പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആരോഗ്യ വിഭാഗത്തിലെ എയര്‍ മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് പ്രത്യേക വിമാനം സജ്ജീകരിച്ച് പൗരന്മാരെ തിരികെയെത്തിച്ചത്. റിയാദിലെ കിങ് സല്‍മാന്‍ എയര്‍ബേസിലാണ് പ്രത്യേക വിമാനം ലാന്റ് ചെയ്തത്. കോവിഡിനെ പ്രതിരോധിക്കുന്നതിനാവശ്യമായ എല്ലാ മുന്‍കരുതലുകളും ജീവനക്കാര്‍ സ്വീകരിച്ചിരുന്നുവെന്നും 74 പേരെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇങ്ങനെ സൗദി അറേബ്യയില്‍ തിരിച്ചെത്തിച്ചതായും സൗദിയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.
Post Your Comments