തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിനെ രക്ഷിക്കാനുള്ള തന്ത്രപ്പാടിലാണ് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന് എന്ന് കരുതിയ നമ്മള് വെറും വിഢികള്‍ മാത്രമാണ്. കാരണം ഇത്ര കടുത്ത പ്രത്സന്ധിയിലും മുഖ്യമന്ത്രിയുടെ ദൂര്ത്തിന് ഒരു കുറവുമില്ല. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ മന്ത്രിമാര്‍ക്ക് ഔദ്യോഗിക വാഹനങ്ങള്‍ വാങ്ങാന്‍ ചെലവിട്ടത് 6,68,82,307 രൂപയെന്ന ഞെട്ടിക്കുന്ന കണക്കും പുറത്തുവരുന്നു. മുഖ്യമന്ത്രിയുള്‍പ്പടെ മന്ത്രിമാര്‍ക്കായി 35 പുതിയ വാഹനങ്ങളാണ് ഇതുവരെ വാങ്ങിയത്. നിലവില്‍ ലക്ഷങ്ങള്‍ വിലയുള്ള കാറുകളാണ് മന്ത്രിമാര്‍ ഉപയോഗിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനവും സ്പെയര്‍ വാഹനവും കൂടാതെ ഓഫീസ് ആവശ്യത്തിന് മാത്രം 11 വണ്ടികളാണ് ടൂറിസം വകുപ്പ് അനുവദിച്ചിരിക്കുന്നത്. പ്രൈവറ്റ് സെക്രട്ടറിമാര്‍, ഓഫീസ് സ്റ്റാഫ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എന്നിവര്‍ക്ക് ഇന്നോവയും പൊളിറ്റിക്കല്‍ സെക്രട്ടറി, ശാസ്ത്ര ഉപദേഷ്ടാവ്, വികസന ഉപദേഷ്ടാവ്, നിയമോപദേശകന് എന്നിവര്‍ക്ക് പഴയ മോഡല്‍ ആള്‍ട്ടിസും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുള്ള മാരുതി എസ്. എക്സ് 4ഉം സ്കോഡയുമുള്‍പ്പെടെയാണിത്. മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയ്ക്ക് ഓഖി ഫണ്ടില്‍ നിന്ന് തുകയെടുത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കണക്ക് എത്തുന്നത്.
എന്നാല്‍ സര്‍ക്കാരിനോട് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവായിരുന്നു. അതിന് ശേഷം മന്ത്രിമാര്‍ക്ക് എല്ലാം പുതിയ കാറെത്തി. നിയമവകുപ്പ് മന്ത്രി എ. കെ ബാലനും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും പഴയ ഇന്നോവ ഡി , ഇന്നോവ ഡി 8 എസ് മോഡലുകള്‍കൊണ്ട് തൃപ്തിപ്പെട്ടു. പക്ഷേ മറ്റ് മന്ത്രിമാര്‍ അങ്ങനെയായിരുന്നില്ല. ദേവസ്വം -ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനുള്ളത് ടൊയോട്ടോ കോറോളാ ആള്‍ട്ടിസ് കാറാണ് ഉള്ളത്. മുഖ്യമന്ത്രിയുടെയും കടകംപള്ളിയുടെയും സ്പെയര്‍ വാഹനങ്ങളും മുന്തിയ മോഡലുകള്‍ തന്നെ.
മന്ത്രിമാര്‍ക്ക് പുറമേ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷനേതാവ്, ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന്, മുന്നാക്ക സമുദായ കോര്പ്പറേഷന് ചെയര്മാന് എന്നിവരാണ് പുതിയ വാഹനങ്ങളില്‍ യാത്രചെയ്യുന്ന മറ്റ് പ്രമുഖര്‍. ഇതില്‍ ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി എസ് അച്യുതാനന്ദനും മുന്നാക്ക സമുദായ കോര്പ്പറേഷന് ചെയര്മാന് ആര് ബാലകൃഷ്ണപിള്ളയ്ക്കും 2017 മോഡല്‍ ആള്‍ട്ടിസാണ് അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ്, നിയമോപദേശകന്, ടൂറിസം സെക്രട്ടറി, ടൂറിസം ഡയറക്ടര്‍ എന്നിവര്‍ ഉപയോഗിക്കുന്നതും പുതുപുത്തന്‍ ആള്ട്ടിസാണെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖ പറയുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments