തിരുവനന്തപുരം: മലയാളം ടെലിവിഷന്‍ ഫെസ്റ്റിനു തുടക്കമായി. മലയാളം ടെലിവിഷന്‍ ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മലയാളം ടെലിവിഷന്‍ ഫെസ്റ്റ് നിശാഗന്ധിയില്‍ നടന്നു. മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പിയെ ആദരിക്കുകയും ചെയ്തു. ടെലിവിഷന്‍ മേഖലയില്‍ ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചതില്‍ ഫ്രറ്റേണിറ്റിക്ക് മഹത്തായ പങ്കുണ്ടെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. മൂന്നു ദിവസത്തെ ആഘോഷപരിപാടികളാണ് ടെലിവിഷന്‍ ഫെസ്റ്റിന്റെ ഭാഗമായി നടത്തുന്നത്.
ചടങ്ങില്‍ കെ.ജയകുമാര്‍, നടന്‍ രാഘവന്‍, ജി.സുരേഷ് കുമാര്‍, കെ.മധു, ശ്രീലതാ നമ്പൂതിരി, മല്ലികാ സുകുമാരന്‍, ഷാജി കൈലാസ്, സുരേഷ് ഉണ്ണിത്താന്‍, ദിനേശ് പണിക്കര്‍, ജി.ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ശ്രീകുമാരന്‍ തമ്പിയെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ‘ശ്രീകുമാരം’ സാംസ്‌കാരിക സന്ധ്യയില്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള കലാപരിപാടികള്‍ നടന്നു.
Post Your Comments