KeralaLatest NewsNews

നബിദിന റാലിക്കുനേരെ നടന്ന അക്രമത്തിൽ ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു;ആക്രമിച്ചത് സിപിഎം ആണെന്നാരോപണം

തിരൂർ : ഉണ്യാലില്‍ നബിദിന റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ആറു പേർക്ക് വെട്ടേറ്റു.ഇവർ തിരൂര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിൽ ചികിത്സയിലാണ്.നിരവധി വിദ്യാർഥികൾക്കും പരിക്കേറ്റു .
ശനിയാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം.മുസ്​ലിം ലീഗ് പ്രവർത്തകരായ ഉണ്യാൽ പുത്തൻപുരയിൽ അഫ്സൽ (24), അഫ്സാദ് (22), അൻസാർ (27), പള്ളിമാന്റെ പുരക്കൽ സൈതുമോൻ (60), കാക്ക​​ന്റെ പുരക്കൽ സക്കരിയ്യ (28), പള്ളിമാന്റെ  പുരക്കൽ ഫർഷാദ് (19) എന്നിവർക്കാണ് വെട്ടേറ്റത്.

എ.പി., ഇ.കെ. വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നത്. എന്നാല്‍ ഇത് സിപിഎം, മുസ്‌ലിം ലീഗ് ഏറ്റുമുട്ടലാവാന്‍ സാധ്യതയുള്ളതിനാല്‍ സ്ഥലത്ത് ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം സിപിഎം-ലീഗ് സംഘര്‍ഷത്തിന് വഴിവച്ചിട്ടുണ്ട്.ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു എന്നാൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം ഏരിയ കമ്മറ്റി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button