Latest NewsNewsInternational

ഹാഫീസ് സയീദിനെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചതിനെതിരെ അമേരിക്ക

വാഷിംഗ്ടണ്‍: ഹാഫീസ് സയീദിനെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചതിനെതിരെ അമേരിക്ക. സംഭവത്തില്‍ പാകിസ്ഥാന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ നുവര്‍ട്ട് ആശങ്ക രേഖപ്പെടുത്തി. ജനുവരി മുതല്‍ വീട്ടുതടങ്കലില്‍ ആയിരുന്ന ഹഫീസ് സയീദിനെ ഈയാഴ്ചയാണ് മോചിപ്പിച്ചത്. അമേരിക്കന്‍ പൗരന്‍മാരുള്‍പ്പെടെ നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരവാദിയായ ഹാഫീസിനെ അറസ്റ്റ് ചെയ്ത നിയമനടപടികള്‍ സ്വീകരിച്ച് ശിക്ഷ നല്‍കുമെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ഹീതര്‍ നുവര്‍ട്ട് വ്യക്തമാക്കി.

10 മില്യണ്‍ യു.എസ് ഡോളര്‍ തലയ്ക്ക് വിലയിട്ടിരിക്കുന്ന തീവ്രവാദിയാണ് ഹഫീസ് സയീദ്. 2008ല്‍ യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. വീട്ടുതടങ്കലില്‍ നിന്ന് മോചിതനായ ഹഫീസ് ലാഹോറിലെ മോസ്‌കില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button