Latest NewsNewsIndia

അപ്പോളോ ആശുപത്രിയുടെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയാ ലൈസന്‍സ് റദ്ദാക്കി

ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയുടെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ലൈസന്‍സ് താൽക്കാലികമായി റദ്ദാക്കി. ആശുപത്രിയുമായി ബന്ധപ്പെട്ട് വൃക്ക റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന് പൊലീസ് കണ്ടെത്തിയതോടെ ജനുവരി 5 വരെ കെജ്‍രിവാള്‍ സര്‍ക്കാരാണ് ലൈസൻസ് റദ്ദാക്കിയത്. ലൈസന്‍സ് റദ്ദാക്കുന്നതിന് മുന്‍പ് രജിസ്റ്റര്‍ ചെയ്ത 40 രോഗികളുടെ ചികിത്സ തുടരാവുന്നതാണ്. എന്നാൽ പുതിയ രജിസ്ട്രേഷന് അനുമതിയുണ്ടാകില്ല.

അതേസമയം ശസ്ത്രക്രിയാ ലൈസന്‍സ് റദ്ദാക്കിയതിനെതിരെ അപ്പീൽ നൽകാനാണ് ആശുപത്രി മാനേജ്മെന്റിന്റെ തീരുമാനം. ജീവനക്കാര്‍ ആരും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍ പാവപ്പെട്ടവരെ പണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വൃക്ക വില്‍ക്കാന്‍ ആശുപത്രിയിലെത്തിക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button