KeralaLatest NewsNews

അസുഖം വന്നതോടെ ഭർത്താവ് ഉപേക്ഷിച്ച് പോയി, ഒരു പരിചയവുമില്ലാത്ത യുവതിക്ക് വൃക്ക ദാനം ചെയ്ത് യുവാവ്: മാതൃക

കൽപറ്റ: ‘ഒരാളുടെ ജീവൻ രക്ഷിക്കാൻ നമുക്ക് അവരുമായി ആത്മബന്ധം വേണമെന്നില്ലല്ലോ… മനസ്സുണ്ടെങ്കിൽ എന്തും ചെയ്യാനാകും’, അപരിചിതയായ യുവതിക്ക് വൃക്ക ദാനം ചെയ്ത സംസഭാവത്തെ കുറിച്ച് മനുഷ്യസ്നേഹിയായ മണികണ്ഠന് പറയാനുള്ളത് ഇത്ര മാത്രം. വയനാട് ചീയമ്പം പള്ളിപ്പടിയിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് മണികണ്ഠൻ. യുവാവിന്റെ പ്രവർത്തിയെ സോഷ്യൽ മീഡിയ അഭിനന്ദിക്കുകയാണ്.

കോഴിക്കോട് പയ്യോളി സ്വദേശിനിയായ 37കാരിക്കാണ് മണികണ്ഠൻ തന്റെ വൃക്ക ദാനം ചെയ്തിരിക്കുന്നത്. റെഡിമെയ്‌ഡ്‌ വസ്‌ത്രങ്ങൾ കടകളിൽ വിൽക്കുന്ന തൊഴിലാളിയാണ്‌ മണികണ്‌ഠൻ. പുൽപ്പള്ളി ചീയമ്പം മാധവമംഗലത്ത്‌ രാജേന്ദ്രൻ- മഹേശ്വരി ദമ്പതികളുടെ മകനാണ് ഈ 34 കാരൻ. മാതാപിതാക്കൾക്കെല്ലാം അഭിമാനമായ ഇദ്ദേഹം ഡിവൈഎഫ്‌ഐ ഇരുളം മേഖലാ സെക്രട്ടറിയുമാണ്‌. ശസ്‌ത്രക്രിയക്കുശേഷം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്‌.

ഇരു വൃക്കകളും തകരാറിലായതോടെ ഭർത്താവ്‌ ഉപേക്ഷിച്ചുപോയ രണ്ടുമക്കളുടെ ഉമ്മകൂടിയായ യുവതിയാണ്‌ മണികണ്‌ഠന്റെ മഹാമനസ്‌കതയിൽ ജീവിതസ്വപ്‌നം കാണുന്നത്‌. ശസ്‌ത്രക്രിയ കഴിഞ്ഞ്‌ ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്‌. 2014ൽ ഡിവൈഎഫ്‌ഐ നടത്തിയ മെഡിക്കൽ ക്യാംപിൽ മണികണ്ഠൻ നൽകിയ അവയവദാന സമ്മതപത്രമാണ്‌ ഇവർക്ക്‌ വൃക്ക ലഭിക്കാൻ ഇടയാക്കിയത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button