KeralaLatest NewsNews

കിഡ്‌നി നല്‍കാം എന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍

ചേര്‍പ്പ് പഴുവില്‍ സ്വദേശി പണിക്കവീട്ടില്‍ മുഹമ്മദ് അക്ബറാണ് അറസ്റ്റിലായത്

തൃശൂര്‍: കിഡ്‌നി സംബന്ധമായ അസുഖമുള്ളവരെ സമീപിച്ച് അനുയോജ്യമായ കിഡ്‌നി നല്‍കാമെന്നു പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റിലായി. 5 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ചേര്‍പ്പ് പഴുവില്‍ സ്വദേശി പണിക്കവീട്ടില്‍ മുഹമ്മദ് അക്ബറാണ് (39) അറസ്റ്റിലായത്. മൂര്‍ക്കനാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

Read Also: ഇടുക്കിയിൽ  75 വയസുകാരിയെ പീഡിപ്പിച്ച പതിനാലുകാരൻ പിടിയിൽ

പരാതിക്കാരന്റെ ബ്ലഡ് ഗ്രൂപ്പിന് ചേര്‍ന്ന കിഡ്‌നി നല്‍കാമെന്നും, ഓപ്പറേഷന്‍ ഒഴികെയുള്ള ടെസ്റ്റുകളും നടത്തി തരാമെന്നും പറഞ്ഞ് ഇക്കഴിഞ്ഞ നവംബറില്‍ 5 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും കിഡ്‌നി ലഭിക്കാത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ നാട്ടിക ഭാഗത്തു നിന്നാണ് അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. സമാനമായ തട്ടിപ്പ് മറ്റു ചില സ്ഥലങ്ങളിലും നടന്നതായി സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button