കൊച്ചി ; യാത്രയയപ്പ് ചടങ്ങ് ബഹിഷ്‌കരിച്ച് ചീഫ് ജസ്റ്റിസ്. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങാണ് ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിംഗ് ബഹിഷ്‌കരിച്ചത്. തന്നെ അപമാനിക്കും വിധം അസോസിയേഷന്‍ ഭാരവാഹികള്‍ പ്രവര്‍ത്തിച്ചതാണ് ഇതിന് പിന്നിലെ കാരണം.
മുൻപ് ചീഫ്‌ജസ്റ്റിസിനെ ബഹിഷ്‌കരിക്കാന്‍ പ്രമേയം പാസ്സാക്കിയതിനോടൊപ്പം അസ്സോസിയേഷന്‍ ഭാരവാഹികള്‍ അദ്ദേഹത്തിനെതിരെ മോശമായ ഭാഷ ഉപയോഗിച്ചത് വൻ വിവാദങ്ങൾക്കാണ് വഴി തെളിച്ചത്. രാഷ്ട്രപതിയുൾപ്പടെയുള്ളവർ പങ്കെടുത്ത ഹൈക്കോടതി വജ്രജൂബിലി ആഘോഷ ചടങ്ങിൽ ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിംഗിന്റെ നിര്‍ദ്ദേശ പ്രകാരമാണ് മുതിര്‍ന്ന അഭിഭാഷകരെ അവഗണിച്ചതെന്ന് ചിലർ ആരോപിക്കുന്നു.
ഇതിനു പിന്നാലെയാണ് ഹൈക്കോര്‍ട്ട് അസോസിയേഷന്‍ ഭാരവാഹികള്‍ ചീഫ് ജസ്റ്റിസിനെ ബഹിഷ്‌കരിക്കുക എന്ന് ആഹ്വാനം ചെയ്‌ത് പ്രമേയം പാസ്സാക്കിയത്. കൂടാതെ മലയാളികളെ ചീഫ് ജസ്റ്റിസ് അപമാനിച്ചുവെന്നാരോപിച്ച് മോശമായ പദപ്രയോഗങ്ങളും അദ്ദേഹത്തിനെതിരെ ഭാരവാഹികള്‍ നടത്തി. സംഭവം വിവാദമായതോടെ എസ്‌പിജി, ജില്ലാ ഭരണകൂടം, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവര്‍ സുരക്ഷയുടെ ഭാഗമായി സ്വീകരിച്ച നടപടികള്‍ക്ക് ചീഫ്‌ജസ്റ്റിസിനെ ഒറ്റതിരിഞ്ഞ് വേട്ടയാടരുതെന്ന ഉള്ളടക്കത്തോടെ ഫുള്‍കോര്‍ട്ട് വിധി വന്നത്.
ഇതോടെ ചീഫിനെ ബഹിഷ്‌കരിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ ഒപ്പിട്ട നോട്ടീസ് നല്‍കിയെങ്കിലും അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം വച്ചുതാമസിപ്പിച്ചു എന്നും ചിലർ ആരോപിക്കുന്നു . പിന്നീട് ഇന്നലെ ഉച്ചയോടെ തീരുമാനം പുനഃപരിശോധിക്കാന്‍ തീരുമാനിച്ചെങ്കിലും യാത്രയയപ്പ് ചടങ്ങില്‍ അപമാനം സഹിച്ച് പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ചീഫ്‌ജസ്റ്റിസ് എത്തിച്ചേർന്നത്.
Post Your Comments