CinemaBollywood

എനിക്ക് വിവാഹമെന്ന ഒരു ‘സ്പീഡ് ബ്രേക്കറി’ന്റെ ആവശ്യമില്ല : ശ്രദ്ധ കപൂർ

ഹിന്ദി സിനിമാലോകത്തുള്ള നടിമാരില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സുന്ദരിയാണ് ശ്രദ്ധാകപൂര്‍.ഈ വിജയത്തിനു കാരണം എന്തെന്ന് ചോദിച്ചാല്‍ തോല്‍വിയിലൂടെ ലഭിച്ച അനുഭവങ്ങളാണെന്ന് പറയും ശ്രദ്ധ.അനുഭവങ്ങളെ മൂലധനമാക്കിക്കൊണ്ട് വിജയത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ് ശ്രദ്ധ.

വിവാഹത്തെക്കുറിച്ചും സാമൂഹ്യ നിലപാടുകളെക്കുറിച്ചും സംസാരിക്കുകയായിരുന്നു ശ്രദ്ധ.കാലം മാറുന്നത് അനുസരിച്ച് സമൂഹത്തിലും മാറ്റം വരുമെന്നും അത്തരം മാറ്റങ്ങൾക്ക് മറ്റുള്ളവരുടെ അഭിപ്രായം തേടേണ്ടതില്ലെന്നും ശ്രദ്ധ പറയുന്നു.വ്യക്തിപരമായി പറയുകയാണെങ്കിൽ മറ്റൊരു വ്യക്തിയെ വിശ്വസിച്ച്‌ കുടുംബം വിട്ടുപോകാനും ഒരു പുരുഷനെ പൂര്‍ണമായും സ്വീകരിച്ചുകൊണ്ട്, അയാളെ അനുസരിച്ച ജീവിക്കണോ ഉള്ള സഹനശക്തി തനിക്കില്ലെന്ന് ശ്രദ്ധ പറയുന്നു.ഒരു നടിയെന്ന നിലയിൽ താൻ ജീവിതത്തിൽ സമ്പാദിച്ചു തുടങ്ങിയിട്ടേയുള്ളുവെന്നും അതുകൊണ്ടുതന്നെ അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ തനിക്ക് വിവാഹമെന്ന ഒരു ‘സ്പീഡ് ബ്രേക്കറി’ന്റെ ആവശ്യമില്ല എന്നും ശ്രദ്ധ പറയുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button