ഹൈദരാബാദ്: ഗോപീചന്ദ് അക്കാദമിയിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങി സൈന നെഹ്‌വാൾ. ഗ്ലാസ്ഗോ ലോക ചാമ്പ്യൻഷിപ്പിന് പിന്നാലെയാണ് മൂന്ന് വർഷം മുൻപ് പരിശീലകൻ പി.ഗോപീചന്ദിന്‍റെ അക്കാദമിയോട് വിടപറഞ്ഞ സൈന തന്‍റെ പഴയ കളിത്തട്ടിലേക്ക് മടങ്ങിയെത്തുന്നത്. തിരിച്ച് വരവുമായി ബന്ധപ്പെട്ട് സൈന ഗോപീചന്ദുമായി സംസാരിച്ചിരുന്നു എന്നാണ് വിവരം.
ബംഗളൂരുവിൽ പരിശീലകൻ വിമൽകുമാറിനൊപ്പമാണ് 2014 സെപ്റ്റംബർ രണ്ടു മുതൽ സൈന പ്രവർത്തിക്കുന്നത്. ഗോപീചന്ദിന് കീഴിൽ നിരവധി നേട്ടങ്ങൾ കൊയ്ത സൈനയ്ക്ക് അക്കാദമി വിട്ടതോടെ മികവ് തുടരാൻ കഴിഞ്ഞിരുന്നില്ല. ഒളിന്പിക്സിലും മെഡലില്ലാതെ മടങ്ങിയ സൈനയെ പരിക്കും അലട്ടിയിരുന്നു. പരിക്കിൽ നിന്നും തിരിച്ചെത്തി . ഗ്ലാസ്ഗോ ലോക ചാമ്പ്യൻൻഷിപ്പിൽ സൈന വെങ്കലം സ്വന്തമാക്കിയിരുന്നു.
സൈന അക്കാദമി വിട്ടതോടെയാണ് പി.വി.സിന്ധു ഗോപീചന്ദ് അക്കാദമിയുടെ ശ്രദ്ധാകേന്ദ്രമായി മാറിയത്. ഒളിന്പിക്സിലും ലോക ചാമ്പ്യൻൻഷിപ്പിലും വെള്ളി നേടി മികച്ച പ്രകടനമാണ് കഴിഞ്ഞ സീസണിൽ സിന്ധു കാഴ്ച്ച വെച്ചത്. പി.കശ്യപ്, എച്ച്.എസ്.പ്രണോയ്, കെ.ശ്രീകാന്ത്, സായ് പ്രണീത് എന്നിവരും ഗോപീചന്ദ് അക്കാദമിയുടെ കീഴിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
Post Your Comments