കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സൈറ്റുകളിൽ പാക് ഹാക്കർമാരുടെ ആക്രമണം. ksac.kerala.gov.in, ayurveda.kerala.gov.in, jalanidhi.kerala.gov.in, achievements.kerala.gov.in, roadsafety.kerala.gov.in, kscewb.kerala.gov.in, keralanews.gov.in തുടങ്ങിയ സൈറ്റുകൾ തകർത്തതായി ഇന്ന് രാവിലെയാണ് ശ്രദ്ധയിൽ പെട്ടത്.
ഫൈസല്‍ അഫ്സല് എന്ന ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഹാക്ക് ചെയ്യപ്പെട്ടു എന്ന് വ്യക്തമാക്കിക്കൊണ്ട് സന്ദേശം എത്തിയത്. മുൻപും പല സര്‍ക്കാര്‍ സൈറ്റുകളും ഹാക്ക് ചെയ്തത് ഫൈസല്‍ അഫ്സല് എന്ന ഐഡിയില്‍ നിന്നാണ്. ഹാക്കിങ് നടന്നതായി ഐടി മിഷന് സ്ഥിരീകരിച്ചിട്ടുണ്ട്.സൈറ്റുകള്‍ വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Post Your Comments