ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സൈബര്‍ ഹാക്കേഴ്സിനെ തുരത്തി ഇന്ത്യൻ സൈന്യം. ഒരു സൈനിക ഉദ്യോഗസ്ഥനും കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ജവാനും ചേര്‍ന്നാണ് നീക്കം നടത്തിയതെന്നാണ് സൂചന. പാസ് വേഡുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമം നടക്കുന്നെന്ന് മനസ്സിലാക്കിയ സൈനിക ഉദ്യോഗസ്ഥന്റെ സമയോചിത ഇടപെടൽ മൂലമാണ് ഹാക്കേഴ്‌സിന്റെ ശ്രമം പരാജയപ്പെട്ടത്. ശ്രമം വിജയിച്ചിരുന്നെങ്കില്‍ രാജ്യസുരക്ഷയെ സംബന്ധിക്കുന്ന പല തന്ത്രപ്രധാന വിവരങ്ങളും ചോര്‍ന്നേനെ എന്നാണ് റിപ്പോർട്ട്.
Read Also: സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 18 പേര്‍ മരിച്ചു
വര്‍ഷങ്ങളായി വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പാകിസ്ഥാനോ ചൈനയോ ആണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്ന് സൈന്യം വ്യക്തമാക്കി. ഇലക്‌ട്രിക്കല്‍ ഗ്രിഡുകള്‍ വിഛേദിക്കാനും ഇന്റര്‍നെറ്റ് ബന്ധം താറുമാറാക്കാനും ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് വന്‍ തോതില്‍ പണം തട്ടിയെടുക്കാനും ഹാക്കര്‍മാര്‍ ശ്രമിച്ചുവരികയായിരുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments