KeralaNews

പാക്ക് ഹാക്കര്‍മാര്‍ വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് പാക്ക് സൈബർസംഘം ഹാക്ക് ചെയ്തു. ‘കശ്മീരി ചീറ്റ’ എന്നറിയപ്പെടുന്ന പാക്ക് സൈബർ ആക്രമണ സംഘമാണ് ഹാക്ക് ചെയ്തത്. എന്നാൽ പെട്ടെന്ന് തന്നെ വെബ്‌സൈറ്റ് പൂര്‍വാവസ്ഥയിൽ എത്തിക്കാനായി.

ഹാക്കർമാർ ‘മെസ് വിത് ദി ബെസ്റ്റ്’, ‘ഡൈ ലൈക്ക് ദി റെസ്റ്റ്’ എന്ന സന്ദേശമാണ് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തത്. ഇതേ സംഘം തന്നെയാണ് ഈ വർഷം ആദ്യം റായ്പൂർ എഐഐഎംഎസ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. പാക്ക് ഹാക്കർമാർ നിരവധി ഇന്ത്യൻ വെബ്‌സൈറ്റുകൾ ആക്രമിക്കുന്നുണ്ട്.

അതേസമയം, കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്‌സൈറ്റും ഹാക്ക് ചെയ്തെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷെ ഈ വാർത്ത വ്യാജമാണെന്ന് സിയാൽ വക്താവ് പി.എസ്.ജയൻ അറിയിച്ചു. വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് http://cial.aero/ ഇതാണ്. എന്നാൽ റിപ്പോർട്ടുകളിൽ പറയുന്നവ ഔദ്യോഗികമല്ലെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button