KeralaLatest NewsNews

പി.വി അൻവർ എം.എൽ.എക്കെതിരെ വീണ്ടും പരാതി

മലപ്പുറം•നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ കളക്ടർക്കു പരാതി കൊടുത്തു യുവമോർച്ച സ്റ്റേറ്റ് സെക്രട്ടറി അജി തോമസ്. കൂടരഞ്ഞി പഞ്ചായത്തിൽ, കക്കാടംപൊയിൽ എന്ന സ്ഥലത്തു പിവിആർ എൻന്റർടൈന്മെന്റ് ഉടമയായ പിവി അൻവർ തന്റെ ഉടമസ്ഥതയിൽ ഉള്ള വാട്ടർ തീംപാർക്ക് നടത്തുന്ന അനധികൃത പ്രവർത്തനങ്ങൾ നിർത്തലാക്കണം എന്നവശ്യപ്പെട്ടാണ് പരാതി. സമുദ്ര നിരപ്പിൽ നിന്നും 2800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പരിസ്ഥിതി ലോല പ്രദേശത്തു നടക്കുന്ന അനധികൃത പ്രവർത്തനങ്ങളിൽ അധികാരികൾ കാണിക്കുന്ന നിസ്സംഗഭാവത്തിനെതിരെ ജനരോഷം ശക്തമാണ്. അധികാരം ഉപയോഗിച്ച് പരാതികളും, പ്രതിഷേധങ്ങളും അടിച്ചമർത്തുന്ന എംഎൽഎ യുടെ പ്രവർത്തികൾ പരസ്യമായ രഹസ്യമാണ്. വർഷങ്ങൾക്കു മുൻപ് നടന്ന തന്റെ നാട്ടിലെ കൊലകേസിൽ അൻവർ പ്രതിയായിരുന്നു. പിന്നീട് കോടതി കുറ്റക്കാരൻ അല്ലെന്നു വിധിച്ചു വെറുതെ വിട്ടെങ്കിലും നാട്ടുകാരുടെ മനസ്സിൽ ഇന്നും ഇദ്ദേഹം കൊലക്കേസ് പ്രതി തന്നെ എന്നതും ശ്രദ്ധേയമാണ്.

പ്രതിഷേധം നടത്തുന്ന പരിസരവാസികളെയും, മറ്റു രാഷ്ട്രീയ പ്രവർത്തകരെയും ഭീഷണിയിലും, ഗുണ്ടായിസത്തിലും അടിച്ചമർത്തുന്ന എംഎൽഎ സ്വന്തം മണ്ഡലം കേന്ദ്രീകരിച്ചു ഗുണ്ടാ സംഘങ്ങളെ പോറ്റിവളർത്തുന്നതും അങ്ങാടിപാട്ടാണ്. പാട്ടകരിമ്പു റീഗൾ എസ്റ്റേറ്റ് വസ്തു തർക്കത്തിൽ ഇടപെട്ടു ഈ വസ്തുവിന്റെ ഉടമകളെ ഭീഷണിപ്പെടുത്തി എസ്റ്റേറ്റ് തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ എംഎൽഎ യ്ക്കെതിരെ പൂക്കോട്ടുംപാടം പോലീസ് ഒന്നാം പ്രതിയായി കേസ് രജിസ്റ്റർ ചെയ്യുകയും, പിന്നീട് എംഎൽഎ ജാമ്യം നേടുകയും ചെയ്തിരുന്നു. മറ്റൊരു സാമ്പത്തിക തട്ടിപ്പു കേസിലും ഇയാൾ കോടതിയിൽ പറഞ്ഞ സംഖ്യ കക്ഷികൾക്ക് കൊടുക്കാത്തതു മൂലം വാറന്റ് നേരിടുകയും, പിന്നീട് പണം കോടതിയിൽ കെട്ടിവച്ചു രക്ഷപ്പെട്ടതും സിപിഎം എന്ന കേഡർ പാർട്ടിക്ക് അപമാനം തീർത്തിരുന്നു. തികച്ചും ഗുണ്ടായിസവും, തന്നിഷ്ടവും കൈമുതലായുള്ള അൻവറിന്റെ പ്രവർത്തിയിൽ സിപിഎം പാർട്ടി പ്രവർത്തകരിൽ തന്നെ അനിഷ്ടം പ്രകടമാണ്.

കോടിക്കണക്കിനു പണം കൊടുത്തു നിയമസഭാ സീറ്റ് നേടിയെടുത്തെന്ന ആരോപണം തിരഞ്ഞെടുപ്പ് വേളയിൽ തന്നെ നേരിട്ട ഇടതു സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച അൻവറിനെതിരെ പാർട്ടിയിൽ തന്നെ രോഷം ശക്തമാണ്. തികച്ചും പരിസ്ഥിതിക്ക് ആഘാതമാവുന്ന, മൃഗ, വന പ്രകൃതി സമ്പത്തിന് നാശം വിതക്കുന്ന ഇത്തരം അനധികൃത പ്രവർത്തനങ്ങൾക്ക് എതിരെ യുവജനങ്ങളെ അണിനിരത്തി വൻ ജനപ്രക്ഷോപത്തിന്നു ഒരുങ്ങുകയാണ് വിവിധ ബഹുജന സംഘടനകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button