KeralaLatest News

മഅ്ദനിയുടെ സുരക്ഷാ ചെലവ് കേരളം വഹിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബെംഗളൂരില്‍ ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് സഹായവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്ഷങ്ങള്‍ സുരക്ഷാ ചെലവ് വേണ്ടിവരുമെന്ന കാരണത്താല്‍ മഅ്ദനിയുടെ കേരള യാത്ര പ്രതിസന്ധിയിലായിരുന്നു.

ഈ തടസം മറികടക്കാനാണ് കേരളം സഹായവുമായി എത്തിയത്. കേരളത്തിലെ സുരക്ഷാ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിണറായി കത്തയച്ചു. സുരക്ഷാ ചെലവ് മഅ്ദനിയുടെ കുടുംബത്തിന് താങ്ങാനാകില്ലെന്ന് കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മഅ്ദനിയുടെ സുരക്ഷ വീഴ്ചകൂടാതെ ഒരുക്കുമെന്നും ചെലവുകള്‍ കേരള സര്‍ക്കാര്‍ വഹിക്കുമെന്നുമാണ് കത്തില്‍ പറയുന്നത്. സുരക്ഷാ ചെലവുകളുടെ കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയതോടെയാണ് കേരളം നിലപാട് കൈക്കൊണ്ടിരിക്കുന്നത്. കേരളത്തിലേക്ക് പോകുന്നതിന് സുരക്ഷാ ചെലവായി 14 ലക്ഷത്തോളം രൂപ കെട്ടിവെക്കണമെന്ന് കര്‍ണാക പോലീസ് മഅ്ദനിയോട് നിര്‍ദ്ദേശിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button