മുംബൈ: ജൂലായ് ഒന്നിന് ചരക്ക് സേവന നികുതി നടപ്പാക്കിയാലും സാധനങ്ങളുടെ വിലവിലവാരത്തില്‍ ആഗസ്റ്റ വരെ മാറ്റമുണ്ടാകില്ല. പലവ്യഞ്ജനങ്ങള്‍, ഗൃഹോപകരണങ്ങള്‍, പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ വിലയിലാണ് തല്‍ക്കാലം മാറ്റമുണ്ടാകില്ലെന്ന് അറിയിച്ചിട്ടുള്ളത്.
ഉത്പന്ന വിലയിലെ മാറ്റം എങ്ങനെയാണ് ബാധിക്കുകയെന്ന് വ്യക്തമല്ലാത്തതിനാലാണ് കമ്പനികള്‍ വിലയില്‍ കാര്യമായ മാറ്റം വരുത്താതിരിക്കുക.
ആറ് മുതല്‍ എട്ട് ആഴ്ചവരെ നിലവിലെ വിലതന്നെ തുടരുമെന്നാണ് കരുതുന്നത്.
കുക്കീസ്, ടൂത്ത് പേസ്റ്റ്, സോപ്പ്, ഹെയര്‍ ഓയില്‍ തുടങ്ങിയവയ്ക്ക് 18 ശതമാനമാണ് ജിഎസ്ടി നിരക്ക്. നിലവില്‍ എക്‌സൈസ് ഡ്യൂട്ടി, വാറ്റ് എന്നിവയുള്‍പ്പടെ 22 ശതമാനം നികുതിയിനത്തില്‍ ഈ ഉത്പന്നങ്ങള്‍ക്ക് ഈടാക്കുന്നുണ്ട്. അതേസമയം, സോപ്പുപൊടി, ഷാംപൂ, സ്‌കിന്‍ കെയര്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് 28 ശതമാനവുമാണ് നികുതി.
ജിഎസ്ടി പ്രകാരമുള്ള വിലവര്‍ധന ഉത്പന്നങ്ങള്‍ക്ക് തല്‍ക്കാലം ഉണ്ടാകില്ലെന്നാണ് കോര്‍പ്പറേറ്റ് ലോകത്തുനിന്നുള്ള സൂചന. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരികോ, ഡാബര്‍, കോള്‍ഗേറ്റ്, പിആന്റ്ജി, ബ്രിട്ടാനിയ തുടങ്ങിയ കമ്പനികള്‍ നിലവിലെ വിലതന്നെ ഓഗസ്റ്റ് വരെ തുടരും. വിതരണക്കാരുടെയും റിട്ടെയില്‍ കച്ചവടക്കാരുടെയും ആവശ്യം പരിഗണിച്ചാണിത്.
Post Your Comments