ആദ്യമവർ
ജൂതരെത്തേടി വന്നു
ഞാന്‍ മിണ്ടിയില്ല
കാരണം ഞാന്‍ ജൂതനായിരുന്നില്ല
പിന്നീടവര്‍ കമ്മ്യുണിസ്റ്റ്കാരെ തേടിവന്നു
ഞാന്‍ അനങ്ങിയില്ല
കാരണം ഞാന്‍ കമ്മ്യുണിസ്റ്റ് ആയിരുന്നില്ല
പിന്നെയവര്‍ തൊഴിലാളി നേതാക്കളെ തേടി വന്നു
ഞാന്‍ മൗനം നം പാലിച്ചു
കാരണം ഞാന്‍ തൊഴിലാളി നേതാവായിരുന്നില്ല
ഒടുവിലവര്‍ എന്നെതേടിവന്നു
അപ്പോള്‍ എനിക്കുവേണ്ടി സംസാരിക്കാന്‍
ആരും അവശേഷിച്ചിരുന്നില്ല
മാര്ട്ടിന് നിമൊളാര്‍- ജര്‍മന്‍ കവി
ജർമനിയിലെ പ്രോട്ടെന്‍സ്റെന്റ്റ് ചര്‍ച്ചുകള്‍ക്ക് എതിരെയുള്ള ഹിറ്റ്ലര്‍ നടപടികളെ എതിര്‍ത്തതിന്റെ പേരില്‍ ഫാസിസ്റ്റ് നിയമനടപടികൾക്ക് വിധേയനാവുകയും പത്തുവര്‍ഷക്കാലത്തെ ജയില്‍ ജീവിതത്തിനു ശേഷം മരണ ശിക്ഷയില്‍ നിന്നു അത്ഭുതകരമായി രക്ഷനേടുകയും ചെയ്ത ജര്‍മന്‍ പാതിരിയും കവിയുമായ ഫ്രെടെരിക് ഗുസ്താവ് മാര്ട്ടിന് നിമോലാരിന്റെ പ്രശസ്തമായ കവിതയാണിത്,തടവുകാലത്ത് നാസി ഭീകരതയുടെ ക്രൂരതകള്‍ കണ്ടറിഞ്ഞ മാര്‍ടിന്‍ നിമോളാര്‍ തന്റെ ഭൂതകാലത്തില്‍ നാസി ഭരണത്തിന്റെ കീഴിലെ വൈദിക സമൂഹത്തെയും, പള്ളികളേയുംപറ്റിയല്ലാതെ നാസിക്യാമ്പുകളിലെ ജൂതരുടെ ജീവിത യാതനകളെ കണ്ടില്ലെന്നു നടിച്ചതിന്റെ കുറ്റബോധമാണ് ’’ആദ്യമവര്‍ ജൂതരെ തേടിവന്നു ‘ എന്ന ഈ കവിതയില്‍ അദ്ദേഹം പ്രകടിപ്പിക്കുന്നു
നിദ്യവും,നിരുത്തരവാദപരവുമായ ഒരു നിശബ്ദതയെ ഈ കവിത ചോദ്യംചെയ്യുന്നുണ്ട്,അത് വര്‍ഗവൈജാത്യങ്ങളില്‍ അധിഷ്ടിതമായ സ്വാര്‍ത്ഥ ബോധത്തെയാണ് ഉന്നംവയക്കുന്നത്. നീയും/ഞാനും,അവനും/അവളും,തൊലി കറുത്തവനും/അത് വെളുത്തവനും,അങ്ങനെ തുടരുന്ന സര്‍വമാന സ്വത്വ ചിഹ്ന്നങ്ങളും ഈസ്വാര്‍ത്ഥ ബോധത്തിന്റെ ഗുണഭോക്താക്കളും,ഇരകളുംആണ്. ഒരു സമൂഹത്തില്‍ മത മൌലികവാദത്തിന്റെ ഭീകരത അനുഭവിക്കുന്നത് തന്റെവലതു കൈ നഷ്ടപ്പെട്ട അദ്ധ്യാപകന് ആണെങ്കില്‍,മറ്റൊരിടത്ത് പശുമാംസം വീടിനുള്ളില്‍ കരുതിയ ദരിദ്രനായ ഒരു ഗ്രാമീണനാണ്. കൊലകള്‍ക്ക് മറുപടി കൂട്ടക്കൊലകളാണെങ്കില്,അതിനുള്ള മറുപടി യന്ത്രതോക്കുകള്‍ക്ക് ഇരയാകുന്ന നിരപരാധികളാണ്.എല്ലാത്തിനുമുള്ള നീതീകരണം ഒന്ന് മാത്രമായി ചുരുങ്ങുന്നു ,’’വര്‍ഗസ്വത്വത്തെ നീതീകരിക്കാനും,അത് നില നിര്ത്താനുമെന്ന’’. ഈ ഒറ്റമുദ്രാവാക്യത്തിനു കീഴിൽ ഈ നീതി വിചാരത്തിന്റെ ഉറവിടം ഒളിഞ്ഞിരിപ്പുണ്ട്. അതെ മൗനം ഒരു രാഷ്ട്രീയ നിലപാട് തന്നെയാണ് എന്ന് നിമോളാർ തലമുറകളെ ഓര്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു
Post Your Comments