തിരുവനന്തപുരം : ഖത്തറിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്, പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവര്‍ക്ക് കത്തയച്ചു. സൗദി ഉള്‍പ്പെടെയുള്ള ചില പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഭീകരവാദത്തിന് പിന്തുണ നല്‍കുകയും ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചത്.
ഖത്തറിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആശങ്കകള്‍ പരിഹരിക്കുന്നതിനും ഇടപെടണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. ഖത്തറിലെ ആറര ലക്ഷം ഇന്ത്യക്കാരില്‍ മൂന്ന് ലക്ഷം പേരോളം മലയാളികളാണ്. പശ്ചിമേഷ്യയിലെ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ഖത്തറില്‍ അടിയന്തരമായി ഇടപെടണമെന്നും ദോഹയിലെ ഇന്ത്യന്‍ എംബസിക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മലയാളികള്‍ ഉള്‍പ്പെടെ ആറര ലക്ഷം ഇന്ത്യന്‍ പ്രവാസികളാണ് ഖത്തറിലുള്ളത്.
Post Your Comments