ബെംഗളൂരു: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച പുലര്‍ച്ചെ ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തിയ കുട്ടിയെ കെ.ജി ഹള്ളി പോലീസ് പട്രോളിങ് സംഘം ആശുപത്രിയിൽ എത്തിച്ചു. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയുടെ കൈവിരല്‍ വേര്‍പെട്ട നിലയിലാണ്. അപകടനില തരണംചെയ്തിട്ടുണ്ട്.
പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി ഡോക്ടർമാർ വ്യക്തമാക്കി. കുട്ടിയുടെ അമ്മയെ കണ്ടെത്തിയിട്ടുണ്ട്. ടെന്റില്‍നിന്ന് രാത്രി പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതായതാണെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി.
Post Your Comments