ന്യൂഡൽഹി:ആൻഡ്രോയിഡ് സ്രഷ്ടാവായ ആൻഡി റൂബിൻ ഏകദേശം 45000 രൂപ വിലയിൽ പുതിയ സ്മാർട്ട് ഫോൺ അവതരിപ്പിച്ചു. എസ്സെൻഷ്യൽ ഫോൺ മൊഡ്യുലാർ സ്വഭാവമുള്ളതാണ് ഇത്. ഫോണിനൊപ്പം മൊഡ്യൂൾ ആയി സംഘടിപ്പിക്കാവുന്ന 360 ഡിഗ്രി ക്യാമറയും വയർലസ് ചാർജിങ് പാഡുംഅവതരിപ്പിച്ചിട്ടുണ്ട്.
ആമസോൺ അലക്സ്, ഗൂഗിൾ ഹോം തുടങ്ങിയവയോടു മത്സരിക്കാൻ എസ്സെൻഷ്യൽ ഹോം എന്ന പേരിൽ ഇന്റലിജന്റ് അസിസ്റ്റന്റും എത്തുന്നുണ്ട്.വൃത്താകൃതിയിലുള്ളതാണ് എസ്സെൻഷ്യൽ ഹോം. ഇത് നിയന്ത്രിക്കാൻ വൃത്താകൃതിയിലുള്ള ഡിസ്‌പ്ലെയുമുണ്ട്.ആമ്പിയൻറ് എന്ന പേരിലുള്ള ഓപറേറ്റിങ് സിസ്റ്റവും ഉണ്ട്.ക്ലിക്ക് കോഡ്‌ലെസ്സ് കണക്റ്റർ മൂലം ഫോണിൽ വിവിധ മോഡിയുമായി ബന്ധിപ്പിക്കാൻ സാധിക്കും. മാഗ്നറ്റിക് പിന്നുകളാണ് ഇതിലുള്ളത്.
വയർലെസ് ചാർജറും 360 ഡിഗ്രി ക്യാമറയുമാണ് നിലവിലുള്ള മോഡുകൾ.ആണ്ട്രോയിഡ് ഓപറേറ്റിങ് സിസ്റ്റത്തിൽ ഇത് പ്രവർത്തിക്കും.5 .7 ഇഞ്ച് എഡ്ജ് റ്റു എഡ്ജ് ഡിസ്‌പ്ലെ ഗൊറില്ല ഗ്ളാസ് 5 , 10 എൻ എം ക്വൽകോം സ്നാപ്പ് ഡ്രാഗൺ 835 പ്രോസസ്സർ,തുടങ്ങിയ സവിശേഷതകളുണ്ട്.3040 എം എച് ബാറ്ററിയുമുണ്ട്. ഡ്യൂവൽ 13 മെഗാ പിക്സൽ,റിയർ ക്യാമറ തുടങ്ങിയവയുണ്ട്. 4 GB റാം,128 GB ഇന്റർനൽ മെമ്മറിയും ഉണ്ട്.
Post Your Comments