ബാഗ്ദാദ് : ഇറാഖിലും മറ്റിതര രാജ്യങ്ങളിലും ആക്രമണം നടത്തുന്ന ഐഎസ് ഭീകരരുടെ കൈവശമുള്ളത് അത്യാധുനിക ആയുധങ്ങളും വാഹനങ്ങളുമാണ്. അമേരിക്ക, റഷ്യ സേനകള്‍ വരെ ഉപയോഗിക്കുന്ന ആയുധങ്ങളാണ് മിക്ക ഭീകരരും ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഇത്രയും മികച്ച ആയുധങ്ങള്‍ ഭീകരര്‍ക്ക് എവിടെ നിന്നു കിട്ടുന്നുവെന്നത് നേരത്തെ തന്നെ ചര്‍ച്ചകളില്‍ വന്നതാണ്. എന്നാല്‍ അമേരിക്കയുടെ 10,000 കോടി രൂപയുടെ ആയുധങ്ങള്‍ കാണാനില്ലെന്ന പുതിയ റിപ്പോര്‍ട്ട് ഇതിലേക്കാണ് സൂചന നല്‍കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുവൈറ്റിലും ഇറാഖിലുമായി വിന്യസിച്ച ഏകദേശം നൂറു കോടി ഡോളര്‍ വിലവരുന്ന അത്യാധുനിക ആയുധങ്ങള്‍ കാണാനില്ലെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2016 ലെ അമേരിക്കന്‍ സര്‍ക്കാറിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഈ ആയുധങ്ങളെ വ്യക്താമായ കണക്കുകള്‍ ഇല്ല. കുവൈറ്റിലും ഇറാഖിലും വിന്യസിച്ച ആയുധങ്ങളുടെ കൃത്യമായ കണക്കില്ലെന്നാണ് അമേരിക്കന്‍ പ്രതിരോധവകുപ്പ് അറിയിച്ചിരിക്കുന്നത്.
ഈ ആയുധങ്ങള്‍ പ്രദേശത്ത് ശക്തമായി തന്നെ തുടരുന്നു ഭീകരസംഘടനകളുടെ കൈകളില്‍ എത്തിയിരിക്കാമെന്നും ആരോപണമുണ്ട്. ഇറാഖ് ട്രെയിന്‍ ആന്‍ഡ് എക്വിപ് ഫണ്ടിന്റെ ഭാഗമായി 1.6 ബില്യന്‍ ഡോളര്‍ (ഏകദേശം പതിനായിരം കോടി രൂപ) വിലവരുന്ന ആയുധങ്ങളാണ് ബറാക് ഒബാമയുടെ കാലത്ത് ഇവിടത്തേക്ക് കയറ്റുമതി ചെയ്തത്. അമേരിക്കന്‍ സേന ഉപയോഗിക്കുന്ന യന്ത്ര തോക്കുകള്‍, മോര്‍ട്ടാറുകള്‍, ടാങ്കുകള്‍, ചെറു മിസൈലുകള്‍ എല്ലാം ഇതില്‍ ഉള്‍പ്പെടും.
Post Your Comments