ന്യൂഡല്‍ഹി : പെട്രോള്‍, ഡീസല്‍ വില രാജ്യവ്യാപകമായി ഓരോ ദിവസവും പുന: ക്രമീകരിയിക്കാന് തയ്യാറെടുത്ത് എണ്ണക്കമ്പനികള്‍. ഈ മാസം ഒന്നുമുതല്‍ അഞ്ച് നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിത്തുടങ്ങിയ പദ്ധതി രാജ്യവ്യാപകമാക്കാന്‍ സര്‍ക്കാരിന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ്.
നടപ്പാക്കിയ നഗരങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നതെന്ന് ഇന്ത്യ ഓയില്‍ ചെയര്മാന് ബി. അശോക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനുമതി ലഭിച്ചാല്‍ ഉടന്‍തന്നെ രാജ്യവ്യാപകമായി ഇത് നടപ്പാക്കുമെന്നും അദ്ദേഹം സൂചന നല്കി.
പുതുച്ചേരി, വിശാഖപട്ടണം, രാജസ്ഥാനിലെ ഉദയ്പുര്‍, ജംഷഡ്പൂര്‍, ചണ്ഡീഗഢ് നഗരങ്ങളിലാണ് അന്താരാഷ്ട്ര വിപണിയ്ക്കനുസരിച്ച് ദിവസവും എണ്ണവില ക്രമീകരിക്കുന്നത് ആരംഭിച്ചത്. ഈ നഗരങ്ങളില്‍ നിന്നഉള്ള വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ച് വരികയാണ്.
പ്രതിദിനാടിസ്ഥാനത്തിലാകുമ്പോള് വിലയില്‍ നാമമാത്രമായ വ്യത്യാസമാകും ഉണ്ടാകുക. അതിനാല്‍ വില വര്‍ധിച്ചാലും രാഷ്ട്രീയമായ സമ്മര്‍ദ്ദങ്ങള്‍ സര്‍ക്കാരിന് നേരിടേണ്ടി വരില്ല.
Post Your Comments