NattuvarthaLatest NewsKeralaNews

ഓരോ പതിനഞ്ചു ദിവസത്തിലും എല്ലാ സാധനങ്ങള്‍ക്കും കേന്ദ്രം വില വര്‍ധിപ്പിക്കുന്നു, ഇത് തടഞ്ഞേ മതിയാകൂ: എ വിജയരാഘവന്‍

തിരുവനന്തപുരം: ഇന്ധന വില വർധനയിൽ കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനവുമായി എ വിജയരാഘവൻ. ഓരോ പതിനഞ്ചു ദിവസത്തിലും എല്ലാ സാധനങ്ങള്‍ക്കും കേന്ദ്രം വില വര്‍ധിപ്പിക്കുന്നുവെന്നും ഇത് തടഞ്ഞേ മതിയാകൂ എന്നും വിജയരാഘവൻ പറഞ്ഞു. സംസ്ഥാനങ്ങളുടെ വരുമാന സ്രോതസിന്റെ വാതിലടയ്‌ക്കുകയാണ് കേന്ദ്ര സർക്കാറെന്നും, കേന്ദ്രം വര്‍ധിപ്പിച്ച ഇന്ധന നികുതി പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also Read:ഭക്ഷണത്തിന് മതമില്ല, ഡി വൈ എഫ് ഐ ഫുഡ്‌ സ്ട്രീറ്റ് നടത്തും, പന്നിയിറച്ചി വിളമ്പാൻ ധൈര്യമുണ്ടോയെന്ന് സോഷ്യൽ മീഡിയ

‘സംസ്ഥാനങ്ങളുടെ വരുമാനം കുറയ്‌ക്കാന്‍ കേന്ദ്രം ബോധപൂര്‍വ ശ്രമം നടത്തുന്നു. ഓരോ പതിനഞ്ചു ദിവസത്തിലും എല്ലാ സാധനങ്ങള്‍ക്കും വില വര്‍ധിപ്പിക്കുന്നു. വിലക്കയറ്റം എന്തുകൊണ്ട്‌ എന്ന്‌ ചര്‍ച്ച ചെയ്യാത്തത്‌ വില വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ സഹായിക്കാനാണ്‌. കൊവിഡിനുശേഷം നിര്‍മ്മാണമേഖല പുനരാരംഭിച്ചപ്പോള്‍ നിര്‍മാണ വസ്‌തുക്കളുടെ വില കുത്തനെ കൂട്ടി. ഉല്‍പ്പാദനച്ചെലവ്‌ വര്‍ധിക്കാതെ തന്നെ ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധിക്കുന്നു. വിലക്കയറ്റം സൃഷ്ടിക്കാന്‍ കേന്ദ്രം സ്വന്തം നിലയില്‍ ഇന്ധനവില അനിയന്ത്രിതമായി കൂട്ടുകയാണ്‌’, എ വിജയരാഘവൻ പറഞ്ഞു.

‘കൊവിഡ്‌ കാലത്തും ലാഭം വര്‍ധിച്ചുകൊണ്ടേയിരിക്കുന്ന കോര്‍പറേറ്റുകള്‍ക്കാണ്‌ നികുതിയിളവ്‌ നല്‍കുന്നത്‌. പെട്രോളിനും ഡീസലിനും 32ഉം 33ഉം രൂപ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ അഞ്ചും പത്തും രൂപ മാത്രമാണ്‌ കുറച്ചത്‌. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക്‌ കോര്‍പറേറ്റുകള്‍ക്ക്‌ നികുതിയിളവ്‌ പ്രഖ്യാപിക്കുകയല്ല, സാധാരണക്കാരുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുകയാണ്‌ വേണ്ടത്‌. അതിനു കേന്ദ്രം തയ്യാറല്ല. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ രാജ്യത്ത്‌ പട്ടിണിക്കാരുടെ എണ്ണത്തില്‍ 2.23 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്‌’, വിജയരാഘവൻ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button