KeralaNattuvarthaLatest NewsIndiaNews

കേന്ദ്രം മാതൃക കാണിച്ചു, സംസ്ഥാനവും കാണിക്കണം: ഏതാണ്ട് 65 രൂപക്ക് നമുക്ക് കിട്ടേണ്ട പെട്രോൾ ആണ്: രഞ്ജിത്ത് ശങ്കർ

കേരളം ഇന്ധനനികുതി കുറയ്ക്കില്ല പകരം ക്രിസ്മസ് കിറ്റിൽ ഒരു ക്രീം ബിസ്‌ക്കറ്റ് എക്സ്ട്രാ

തിരുവനന്തപുരം: കേന്ദ്രസർക്കാർ മാതൃക കാണിച്ചത് പോലെ സംസ്ഥാന സർക്കാരും മാതൃക കാണിക്കണമെന്ന് സംവിധായകൻ രഞ്ജിത്ത് ശങ്കർ. ഇന്ധനവിലയിൽ കേന്ദ്ര ഗവണ്മെന്റ് വരുത്തിയ മാറ്റം കേരളം കൂടി വരുത്തിയാലെ പൂർണ്ണമാകൂ എന്നാണ് രഞ്ജിത്ത് പറയുന്നത്. രഞ്ജിത്തിനൊപ്പം പല പ്രമുഖരും ഇതേ കാര്യം പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.

Also Read:ജിഎസ്‌ടി നഷ്‌ടപരിഹാരം : 17,000 കോടി അനുവദിച്ച് കേന്ദ്രം, കേരളത്തിന് 673 കോടി

അതേസമയം, ഇന്ധനവിലയിൽ സംസ്ഥാന സർക്കാർ മാറ്റം വരുത്താത്തതിനെതിരെ സാമൂഹ്യമാധ്യമങ്ങളും രംഗത്തെത്തിയിട്ടുണ്ട്. കേരളം ഇന്ധനനികുതി കുറയ്ക്കില്ല പകരം ക്രിസ്മസ് കിറ്റിൽ ഒരു ക്രീം ബിസ്‌ക്കറ്റ് എക്സ്ട്രാ, കയ്യടിക്കടാ എന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം.

എന്നാൽ പ്രതികരണങ്ങൾ പാഴെ തള്ളിക്കൊണ്ടാണ് ധനമന്ത്രി രംഗത്തു വന്നിരിക്കുന്നത്. കേന്ദ്രം കുറച്ചത് തുച്ഛമായ തുക മാത്രമാണെന്നും, അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഇന്ധനവില കുറയ്ക്കാന്‍ പറ്റില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button