Latest NewsNewsIndia

ആർഎസ്എസ് ഇല്ലെങ്കിൽ പഞ്ചാബിനും കശ്മീരിനും എന്ത് സംഭവിക്കുമായിരുന്നുവെന്ന് ആദിത്യനാഥ് വെളിപ്പെടുത്തുന്നു

യു.പി: ആർഎസ്എസ് ഇല്ലെങ്കിൽ പഞ്ചാബിനും കശ്മീരിനും എന്ത് സംഭവിക്കുമായിരുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെളിപ്പെടുത്തുന്നു. രാജ്യത്ത് ആർഎസ്എസ് ഇല്ലായിരുന്നെങ്കിൽ ബംഗാളും പഞ്ചാബും കശ്മീരും പാക്കിസ്ഥാനിലേക്കു പോകുമായിരുന്നുവെന്ന് ആദിത്യനാഥ് പറയുന്നു.
 
മുഖ്യമന്ത്രി യുപി നിയമസഭയിൽ ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനു മറുപടി ചർച്ചയിൽ സംസാരിക്കുകയായിരുന്നു. നിയമസഭയിൽ പശുവിനെക്കുറിച്ചും ഗംഗാനദിയെക്കുറിച്ചും സംസാരിക്കുന്നതിന് എന്താണ് തെറ്റെന്നും അദ്ദേഹം പ്രതിപക്ഷത്തോടു ചോദിച്ചു.
 
രാഷ്ട്രീയവുമായി ബന്ധമില്ലാത്ത ആർഎസ്എസ് പോലുള്ള സംഘടനകളെക്കുറിച്ചു സംസാരിക്കുന്നത് തെറ്റാണ്. ആർഎസ്എസ് സർക്കാരിൽനിന്ന് ഒരു സഹായവും സ്വീകരിക്കാത്ത സംഘടനയാണ്. ചിലരുടെ ശ്രമം ദേശീയഗാനത്തെ വർഗീയതയുമായി ബന്ധപ്പെടുത്താനാണ്.
 
എന്നാൽ ആർഎസ്എസ് ഇല്ലായിരുന്നെങ്കിൽ സ്കൂളുകളിൽ വന്ദേമാതരം പാടുന്നത് ജനങ്ങൾ മറന്നുപോകുമായിരുന്നു. ബംഗാളും പഞ്ചാബും കശ്മീരും പാക്കിസ്ഥാനിലേക്കു പോയെനെ. 64,000ൽ പരം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ആർഎസ്എസ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button