ബിനിൽ കണ്ണൂർ.
കണ്ണൂർ: മൈസൂർ- തലശേരി ബസ്സിൽ നിന്നും വയോധികനെ ഇറക്കിവിട്ടു. ആളൊഴിഞ്ഞ പഴശേരി മൂക്കിനും, കീഴൂരിനും ഇടയിൽ വൃദ്ധനെ ഇറക്കിവിടുന്നത് ശ്രദ്ധയിൽപ്പെട്ട ഓട്ടോഡ്രൈവറുടെ ഇടപെടൽമൂലം, ഇറക്കിവിടുമ്പോൾ വീണ് തലയ്ക്കു പരിക്കുപറ്റിയ വയോധികനെ ആശുപത്രിയിലാക്കി.
അടുത്ത ടൗണിൽ ബസ്സ് സ്റ്റാന്റും, പോലീസ് സംവിധാനങ്ങളും ഉണ്ടെന്നിരിക്കെ, മദ്യപിച്ചു എന്ന ആരോപിച്ചു ആളൊഴിഞ്ഞ സ്ഥലത്തു ഇറക്കിവിട്ട നടപടിയിൽ ജനാരോഷമുയർന്നു. വയോധികനെ ആശുപത്രിയിൽ ആക്കിയതിനു ശേഷം മാത്രമേ കർണാടക RTC യെ തുടർ യാത്രക്ക് നാട്ടുകാർ അനുവധിച്ചുള്ളൂ.
Post Your Comments