കൊച്ചി : കേരളത്തിൽ തീവ്രവാദമാണ് നടക്കുന്നതെന്നും സംസ്ഥാനത്തു ഗുണ്ടാരാജ് ആണ് നടക്കുന്നതെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. കണ്ണൂർ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. കൊച്ചിയില്‍ നിന്നാണ് അദ്ദേഹം പ്രതികരിച്ചത്. കണ്ണൂരിലെയും കേരളത്തിലെയും അക്രമ രാഷ്ട്രീയത്തെപ്പറ്റി വിശദമായി കേന്ദ്രത്തില്‍ റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.അതെ സമയം സംഭവത്തിൽ കൊലപാതകികളെ പിടികൂടാനായില്ല, അന്വേഷണം നടക്കുകയാണെന്ന് കണ്ണൂർ റേഞ്ച് ഐ ജി മഹിപാൽ റെഡ്ഢി പറഞ്ഞു.
Post Your Comments