KeralaLatest NewsNews

ശരണ്യയുടെ ഫേസ്ബുക്ക് നിറയെ കുഞ്ഞ് വിഹാന്റെ ചിത്രങ്ങൾ; ഭര്‍ത്താവ് പ്രണവിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു; പക്ഷേ മനസ്സിൽ കൊണ്ടുനടന്നത് കാമുകനെ, യുവതിയ്‌ക്കെതിരേ സോഷ്യൽ മീഡിയ

കണ്ണൂര്‍: കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ എറിഞ്ഞുകൊന്ന ശരണ്യ കേരളക്കരയ്ക്ക് തന്നെ ഞെട്ടലായിരിക്കുകയാണ്. കുഞ്ഞ് വേദനകൊണ്ട് നിലവിളിക്കുമ്പോഴും മനസ് അലിയാതെ വീട്ടിൽ വന്ന് കിടന്നുറങ്ങിയ ഇവരെ അമ്മ എന്ന് വിളിക്കരുതെന്നാണ് സോഷ്യൽ മീഡിയ വ്യക്തമാക്കുന്നത്. ശരണ്യയും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ടിലെ പ്രൊഫൈല്‍ പിക്ചര്‍ പോലും വിയാന്റെ ചിത്രമാണ്. ഇത്തരത്തിൽ കുട്ടിയുടെ നിരവധി ചിത്രങ്ങളാണ് ശരണ്യ പങ്കുവെച്ചിരിക്കുന്നത്. ഭര്‍ത്താവ് പ്രണവിനൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചിരുന്നു. പക്ഷേ മനസ്സിൽ കൊണ്ടുനടന്നത് കാമുകനെ ആയിരുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന ഒരു വസ്‌തുതയാണ്‌.

Read also: കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊല്ലുമ്പോഴും.. അവസാനമായി, ദയനീയമായി നീ.. വിളിച്ചതും ‘അമ്മേ’ എന്ന രണ്ടക്ഷരം മാത്രം; കണ്ണ് നനയ്ക്കുന്ന കുറിപ്പുമായി സണ്ണി വെയ്ൻ

ഒന്നര വയസുകാരന്റെ മൃതദേഹം കണ്ടെടുത്തപ്പോള്‍ തന്നെ, ഇതൊരു കൊലപാതകമാണെന്ന് സംശയിച്ചിരുന്നു. കുഞ്ഞിനെ എറിഞ്ഞുകളഞ്ഞ് ഒന്നുമറിയാത്തതുപോലെ വീട്ടില്‍ വന്നുകിടന്ന ശരണ്യ പുലര്‍ച്ചെയാണ് കുഞ്ഞിനെ കാണുന്നില്ലെന്നും ആരോ തട്ടിക്കൊണ്ടുപോയതാണെന്നും വിളിച്ചുപറയുന്നത്. ഭര്‍ത്താവിനോട് പോലീസില്‍ പരാതി നൽകാനും പറഞ്ഞയച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button