Latest NewsKeralaNews

മൻസൂർ വധം: മകൻ ഏത്​ സാഹചര്യത്തിലാണ്​ ഫേസ്​ബുക്ക് ​പോസ്റ്റിട്ടതെന്ന്​ അറിയില്ല ; പി. ജയരാജൻ

കോഴിക്കോട് : പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ ചര്‍ച്ചയായി സിപിഎം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പി. ജയരാജന്റെ മകന്‍ ജെയിന്‍ രാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ച ‘ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’ എന്ന വരികളാണ് വലിയ വിവാദത്തിന് കാരണമായത്.

അതേസമയം, മകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായതോടെ പി. ജയരാജനും ഫെയ്‌സ്ബുക്കിലൂടെ മറുപടി നല്‍കി. ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടതെന്ന് അറിയില്ലെന്നും പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരം അഭിപ്രായപ്രകടനത്തോട് താന്‍ യോജിക്കുന്നില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ദൗര്‍ഭാഗ്യകരമായ മരണം നടന്ന പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടതെന്നും പി. ജയരാജന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Read Also : ‘ശമ്പളമുള്ളവർ ജോലിക്കിടെ മരിക്കുന്നതിനെ രക്തസാക്ഷി എന്ന് വിളിക്കണ്ട’; വീരമൃത്യു വരിച്ച സൈനികരെ അപമാനിച്ച് എഴുത്തുകാരി

കുറിപ്പിന്റെ പൂർണരൂപം…………………………………

ഇപ്പോൾ ചാനലുകളിൽ എന്റെ മകന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വാർത്തയായതായി കണ്ടു.ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല.
പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാന്‍ യോജിക്കുന്നില്ല.ദൗർഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടത്.

https://www.facebook.com/pjayarajan.kannur/posts/2966436416948942

shortlink

Related Articles

Post Your Comments

Related Articles


Back to top button