എറണാകുളം: മഹാരാജാസ് കോളേജിൽ പ്രിൻസിപ്പാളിന്റെ കസേര കത്തിച്ചത് മാത്രമല്ല ഇപ്പോൾ ടീച്ചറിനെ ഭീഷണിപ്പെടുത്തിയും വിദ്യാർത്ഥി സംഘടനാ നേതാക്കൾ.കോളജിലെ ഹോസ്റ്റലിൽനിന്ന് പൊലീസ് വൻആയുധശേഖരം കണ്ടെത്തിയ സംഭവത്തിൽ വിദ്യാർത്ഥികളുടെ പേരിൽ കേസ് ഉണ്ടായാൽ അതിന്റെ ഭവിഷ്യതി വലുതായിരിക്കുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. ടീച്ചർ ഷട്ട്-അപ്പ് എന്ന് പറഞ്ഞതോടെ വിദ്യാർത്ഥി നേതാവ് ടീച്ചറിന്റെ നേരെ കൈ ചൂണ്ടി ഉച്ചത്തിൽ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ആയുധം കണ്ടെത്തിയതിന്റെ പേരിൽ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്താൽ പ്രിൻസിപ്പലിന്റെ കസേര തെറിപ്പിക്കുമെന്നാണ് എസ്.എഫ്.ഐ നേതാവിന്റെ ഭീഷണി. പ്രിൻസിപ്പൽ കസേരയിൽ ആരെയും ഇരിക്കാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.മഹാരാജാസ് കോളജിലെ സ്റ്റാഫ് ക്വാർട്ടേഴ്്സിന്റെ ഒന്നാം നിലയിലെ പതിനാലാം നമ്പർ മുറിയിൽ നിന്നാണ് വടിവാളും, വെട്ടുകത്തിയും, കമ്പിവടികളും ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയത്.
ദൂര ദേശത്തു നിന്നും ഇവിടെ എത്തി പഠിക്കുന്ന കുട്ടികൾക്കായി സ്റ്റാഫ് ക്വാർട്ടേഴ്സ് അനുവദിച്ചു കൊടുത്തിരുന്നു.വിദ്യാർത്ഥികളെ ഈ ഹോസ്റ്റലിൽ നിന്ന് മാറ്റിയ ശേഷമാണ് ആയുധങ്ങൾ കണ്ടത്. പ്രിൻസിപ്പൽ പരാതി നൽകിയതിനെ തുടർന്ന് സെൻട്രൽ പൊലീസ് ക്യാംപസിലെത്തി ആയുധങ്ങൾ കണ്ടുകെട്ടി. പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവത്തിലടക്കം കുറ്റക്കാരെന്ന് കണ്ടെത്തിയ വിദ്യാർത്ഥികളും ഈ മുറിയിൽ താമസിച്ചിരുന്നതായാണ് വിവരം.
വീഡിയോ കാണാം:
വീഡിയോ കടപ്പാട്: മനോരമ ടിവി
Post Your Comments