തിരുവനന്തപുരം; പിഎസ് സി പരീക്ഷതട്ടിപ്പ് കേസിലെ പ്രതികള്‍ക്കെതിരേകുരുക്കു മുറുക്കി പൊലീസ്. പ്രതികളായ എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി. വിശ്വാസ വഞ്ചന, ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള പ്രേരണ എന്നീ വകുപ്പുകളാണ് ചുമത്തിയത്. ഇതുസംബന്ധിച്ച് ക്രൈം ബ്രാഞ്ച് തിരുവനന്തപുരം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നേരത്തെ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.
പിഎസ്‌സി പരീക്ഷയുടെ ഉത്തരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചത് എസ് എം എസ് വഴിയാണെന്ന് പ്രതികള്‍ ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. 70 ലധികം ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതിയത് എസ് എം എസ് നോക്കിയാണെന്നും പ്രതികള്‍ മൊഴി നല്‍കിയിരുന്നു.
യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത്, രണ്ടാം പ്രതി നസീം, പ്രണവ്, ഉത്തരങ്ങള്‍ ഫോണ്‍വഴി നല്‍കിയ പേരൂര്‍ക്കട എസ് പി ക്യാമ്പിലെ ഗോകുല്‍, കല്ലറ സ്വദേശി സഫീര്‍ എന്നിവരാണ് പരീക്ഷ തട്ടിപ്പിലെ പ്രതികള്‍.
Post Your Comments