KeralaLatest News

പിഎസ്‌സി നിയമനത്തില്‍ ഹൈക്കോടതിയ്ക്ക് അതൃപ്തി : സമീപകാലത്തെ എല്ലാ പിഎസ്‌സി പരീക്ഷാ നിയമനങ്ങളും അന്വേഷിക്കണം

കൊച്ചി: പിഎസ്സി നിയമനത്തില്‍ ഹൈക്കോടതിയ്ക്ക് അതൃപ്തി . സമീപകാലത്തെ എല്ലാ പിഎസ്സി പരീക്ഷാ നിയമനങ്ങളും അന്വേഷിക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പിഎസ്സി പരീക്ഷാ തട്ടിപ്പില്‍ സ്വതന്ത്ര ഏജന്‍സിയുടെ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി. എസ്എഫ്ഐ നേതാക്കള്‍ പ്രതിയായ പരീക്ഷാ ക്രമക്കേടു കേസില്‍ നാലാംപ്രതി സഫീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Read Also : പിഎസ്‌സി പരീക്ഷ ഹൈ ടെക്‌ കോപ്പിയടി, ശിവരഞ്ജിത്തും, നസീമും ഓൺലൈനിൽ വാങ്ങിയ ഉപകരണം സഹായിച്ചു, ശരിയായി ഉത്തരങ്ങൾ എഴുതിയത് ഇങ്ങനെ

പിഎസ്സി മുഖാന്തരം അനര്‍ഹര്‍ ജോലിയില്‍ കയറുന്നത് തടയണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. നിലവിലെ അവസ്ഥ നിരാശാജനകമാണ്. സ്വതന്ത്ര ഏജന്‍സിയുടെ നിഷ്പക്ഷമായ അന്വേഷണമാണ് ഇക്കാര്യത്തില്‍ വേണ്ടത്. എങ്കില്‍മാത്രമേ വിശ്വാസ്യത വീണ്ടെടുക്കാനാവൂ- ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പരീക്ഷാ ക്രമക്കേടു കേസില്‍ പ്രതികളായ എല്ലാവരും പത്തു ദിവസത്തിനുള്ളില്‍ അന്വേഷണ സംഘത്തിനു മുമ്ബാകെ കീഴടങ്ങണമെന്ന് കോടതി നിര്‍ദേശിച്ചു. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button