Latest NewsNewsIndia

ജാദവ്പൂര്‍ സര്‍വകലാശാലയില്‍ എസ്എഫ്ഐ യൂണിറ്റ് നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സംഘടനയില്‍ നിന്ന് പെണ്‍കുട്ടികളുടെ കൂട്ടരാജി

കൊല്‍ക്കത്ത: ജാദവ്പൂര്‍ സര്‍വകലാശാലയില്‍ എസ്എഫ്ഐ യൂണിറ്റ് നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സംഘടനയില്‍ നിന്ന് പെണ്‍കുട്ടികളുടെ കൂട്ടരാജി.രാത്രി വൈകി നേതാക്കളുടെ മീറ്റിംഗ്, ഹോസ്റ്റലുകളിലെ രാത്രി മീറ്റിംഗിലെ അസ്വാഭാവികത, വസ്ത്ര ധാരണത്തിലുള്ള ഇടപെടല്‍ എന്നിവയടക്കം ഗുരുതരമായ ലൈംഗികാരോപണങ്ങളുന്നയിച്ചാണ് 31 പെണ്‍കുട്ടികളടക്കം കൂട്ട രാജി നടത്തിയത്.

പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന പലവിധമുള്ള അധിക്ഷേപങ്ങള്‍ക്കും ലൈംഗിക അതിക്രമങ്ങള്‍ക്കും യൂണിയന്‍ നേതാക്കളടക്കം കുറ്റക്കാരാണെന്ന ഗുരുതരമായ ആരോപണമാണ് രാജിവച്ച പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. എന്നാല്‍, സംഘടനയുടെ അച്ചടക്കം ലംഘിച്ചതിനു പെണ്‍കുട്ടികള്‍ക്കെതിരേ അന്വേഷണം നടക്കുകയാണെന്നും അവരെ പുറത്താക്കാന്‍ സംഘടന ഒരുങ്ങിയതു മൂലമാണ് രാജിയെന്നുമാണ് എസ്എഫ്ഐ നേതൃത്വത്തിന്റെ വിശദീകരണം.

2019ല്‍ നിരന്തരമായ ലൈഗിംകാതിക്രമ പരാതിയില്‍ എസ്എഫ്ഐ പുറത്തിറക്കിയ കത്ത് മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. വര്‍ഷങ്ങളായി നടക്കുന്ന പ്രശ്നത്തില്‍ തെളിവില്ലെന്ന സ്ഥിരം ന്യായീകരണമാണ് പാര്‍ട്ടി സ്വീകരിക്കുന്നത്.നടപടി ഇല്ലാതെ വന്നതോടെയാണ് പെണ്‍കുട്ടികളടക്കം കൂട്ടരാജി വച്ച് പ്രതിഷേധിച്ചത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button