Latest NewsNewsGulf

സൗദിയില്‍ റമദാനിലെ ബാങ്കുകളുടെ അവധിയും സമയക്രമങ്ങളും പ്രഖ്യാപിച്ചു

റിയാദ്: സൗദിയില്‍ ബാങ്കുകളുടെ സമയക്രമങ്ങളും പെരുന്നാള്‍ അവധികളും സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) പ്രഖ്യാപിച്ചു. റമദാനില്‍ സൗദിയില്‍ ബാങ്കുകളുടെ പ്രവൃത്തി സമയം രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെ ആയിരിക്കും.

ഈദുല്‍ ഫിത്തര്‍ അവധി റമദാന്‍ 27 ന് (ജൂണ്‍ 22) വ്യാഴാഴ്ച ബാങ്കുകള്‍ അടച്ച ശേഷം ആരംഭിക്കും. ശവ്വാല്‍ എട്ടിന് (ജൂലൈ 2) പെരുന്നാള്‍ അവധിക്കു ശേഷം ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കും. ദുല്‍ഹജ് ഏഴിന് (ഓഗസ്റ്റ് 29) ചൊവ്വാഴ്ചയിലെ പ്രവൃത്തി സമയം അവസാനിച്ച ശേഷം ബലി പെരുന്നാള്‍ അവധി ആരംഭിക്കും. ദുല്‍ഹജ് 14 ന് (സെപ്തംബര്‍ 5) ബലി പെരുന്നാള്‍ അവധിക്കു ശേഷം വീണ്ടും തുറക്കും.

കൂടാതെ, വലിയ ജനത്തിരക്കുള്ള പ്രദേശങ്ങള്‍, വിമാനത്താവളങ്ങള്‍, അതിര്‍ത്തി പ്രവേശന കവാടങ്ങള്‍ എന്നിവിടങ്ങളില്‍ അവധി ദിനങ്ങളിലും ബാങ്കുകളുടെ ഏതാനും ശാഖകളും തുറന്ന് പ്രഖ്യാപിക്കണമെന്ന് സാമ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവധി ദിനങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടെ വിവരങ്ങളും പ്രവര്‍ത്തന സമയവും നേരത്തെ തന്നെ അറിയിക്കണമെന്നും സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button