ദുബായ് : സോഷ്യല്‍ മീഡിയ വഴിയുള്ള ചതിക്കുഴികള്‍ ധാരാളമാണ്. അത്തരത്തിലുള്ള ഒരു ചതിക്കുഴിയാണ് ഇവിടെ ദുബായ് യുവതിയ്ക്കും സംഭവിച്ചതും.
മൂന്ന് വര്‍ഷം മുമ്പ് ഫേസ്ബുക്ക് വഴിയാണ് 35കാരനായ സിറിയന്‍ യുവാവ് ദുബായിലെ സ്വദേശി യുവാവുമായി സൗഹൃദത്തിലാകുന്നത്. ഈ സൗഹൃദം മുതലെടുത്ത് ഈ യുവാവ് യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനുശേഷം യുവതി ഇയാളുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയായിരുന്നു. യുവാവിന്റെ ഫോണുകളും യുവതി എടുക്കാതായതോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട വീഡിയോ യുവതിയുടെ പിതാവിന് അയച്ചു കൊടുക്കുമെന്നും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി യുവതിയ്ക്ക് ഇയാള്‍ മൊബൈലില്‍ മെസേജ് അയച്ചു. തുടര്‍ന്നാണ് യവതി ഇയാള്‍ക്കെതിരെ ദുബായ് പൊലീസില്‍ പരാതി നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈം ലാബ് റിപ്പോര്‍ട്ടില്‍ 104 സന്ദേശങ്ങള്‍ കൈമാറിയതായാണ് റിപ്പോര്‍ട്ട്.
Post Your Comments