Latest NewsNewsIndia

ജാംതാര 2.0: ആളുകളെ ‘നഗ്ന വീഡിയോ കോളു’കളിൽ പെടുത്തി പണം തട്ടുന്ന സംഘം, തട്ടിപ്പിന്റെ ചിലന്തിവലകളിൽ വീഴാതിരിക്കുക

ഓരോ ദിവസവും പുതിയ രീതിയും പരീക്ഷണവുമായി സൈബര്‍ മോഷ്ടാക്കള്‍ കളംപിടിക്കുമ്പോള്‍ തട്ടിപ്പിനിരയാവുന്നവരുടെ എണ്ണവും പെരുകുന്നു. ജാര്‍ഖണ്ഡിലെ കുപ്രസിദ്ധിയാർജിച്ച ജംതാര എന്ന ജില്ലയെക്കുറിച്ച് അറിയാത്തവരായി ആരുമുണ്ടാകില്ല. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഓരോ സൈബര്‍ കുറ്റകൃത്യങ്ങളും പരിശോധിച്ചാല്‍ ഭൂരിഭാഗത്തിന്‍റെയും വേരുകള്‍ ജംതാരയിലാണ് ചെന്നെത്തുക. ജാംതാര 2.0 വ്യാപകമായി പെരുകുന്നതായി റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയകളിലെ, പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമിലെ വ്യക്തികളുടെ പ്രൊഫൈലിൽ നിന്നും ഫോട്ടോകൾ എടുത്ത്/വീഡിയോ കോളിൽ നിന്നുമുള്ള മുഖം വെട്ടി അശ്ളീല വീഡിയോകൾക്കായി മോർഫ് ചെയ്ത് പണം തട്ടുന്ന സംഘം രംഗത്ത്. നിരവധി പേരാണ് ഇവരുടെ വലയിൽ വീണിരിക്കുന്നത്.

Also Read:വൻകുടലിൽ ട്യൂമർ വളരുന്നു: ഇതിഹാസതാരം പെലെ ആശുപത്രിയില്‍

സോഷ്യൽ മീഡിയ ഉപയോക്താക്കൾ, പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാമിൽ, ഉള്ളവരുടെ മുഖം മറ്റ് സ്ത്രീകളുടെ/പുരുഷന്മാരുടെ നഗ്നശരീരങ്ങളുടെ രൂപത്തിൽ മോർഫ് ചെയ്ത് ആണ് ഇക്കൂട്ടർ പണം തട്ടുന്നത്. മോർഫിംഗ് ചിത്രങ്ങളും വീഡിയോകളും വ്യക്തികൾക്ക് അയച്ച് നൽകി ഭീഷണിപ്പെടുത്തിയാണ് ഇവർ പണം തട്ടുന്നത്. തങ്ങളുടെ സുരക്ഷയെ കരുതി, പ്രശസ്തി നഷ്ടപ്പെടാതിരിക്കാൻ നിരവധി ആളുകൾ തട്ടിപ്പ് സംഘം ചോദിക്കുന്ന പണം നൽകി. ലക്ഷങ്ങളാണ് സമാനരീതിയിൽ സംഘം നിരവധിയാളുകളിൽ നിന്നും തട്ടിയെടുത്തിരിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും ഇവരുടെ കെണിയിൽ വീഴാറുണ്ട്.

ദി ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട് അനുസരിച്ച്, ഭരത്പൂർ, മഥുര, മേവാത് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് തട്ടിപ്പ് നടത്തുന്നത്. ഹരിയാന, യുപി, രാജസ്ഥാൻ എന്നിവ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. ഇവരുടെ തട്ടിപ്പുകളുടെ എണ്ണത്തെക്കുറിച്ച് ഏകീകൃത വിവരങ്ങളൊന്നുമില്ലെങ്കിലും, അവരുടെ വർദ്ധിച്ചുവരുന്ന ആവൃത്തി ഈ മേഖലയെ ‘പുതിയ ജംതാര’ എന്ന പേരിൽ കുപ്രസിദ്ധി നേടികഴിഞ്ഞുവെന്ന് പോലീസ് പറയുന്നു.

Also Read:സ്ത്രീകൾ ജോലി ചെയ്യുന്നത് ഇഷ്ടമല്ല, അഫ്ഗാൻ യുവാവ് ജർമനിയിൽ വനിതയെ കുത്തിപ്പരിക്കേൽപ്പിച്ചു

പരിചയമില്ലാത്ത ഒരു യുവതിയുടെ അക്കൗണ്ടിൽ നിന്നും ആദ്യം നിങ്ങൾക്ക് മെസ്സേജ് വരും. ഒഴിവാക്കി വിട്ടാലും ഇവർ നിരന്തരം മെസ്സേജ് അയച്ച് കൊണ്ടിരിക്കും. പലതവണ വീഡിയോ കോൾ ചെയ്യും. ഒടുവിൽ നിങ്ങൾ കോൾ അറ്റൻഡ് ചെയ്‌താൽ, മറുവശത്ത് നഗ്നയായ സ്ത്രീ അശ്ലീല പ്രവൃത്തികൾ ചെയ്യുന്നതാകും കാണാനാകുക. തട്ടിപ്പുകാർ നിങ്ങളുടെ വീഡിയോ കോൾ റെക്കോർഡ് ചെയ്ത്, അതിൽ നിന്നും നിങ്ങളുടെ മുഖം വെട്ടിയെടുത്ത് മറ്റൊരാളുടെ ശരീരമുപയോഗിച്ച് മോർഫ് ചെയ്ത് അശ്‌ളീല വീഡിയോ നിർമിക്കും. ഈ വീഡിയോ അവർ നിങ്ങൾക്ക് അയച്ച് നൽകും. അവർ സൃഷ്ടിച്ച വീഡിയോയിൽ നിങ്ങൾ ഒരു യുവതിയുമായി/യുവാവുമായി ലൈംഗിക ചാറ്റ് നടത്തുന്നതായി തോന്നും. വീഡിയോ നിങ്ങൾക്ക് അയച്ച് നൽകി അവർ പണം ആവശ്യപ്പെടും. പണം നൽകാത്തപക്ഷം വീഡിയോ സോഷ്യൽ മീഡിയകളിൽ അവർ പോസ്റ്റ് ചെയ്യും.

ഡൽഹി ഡിഫൻസ് കോളനിയിലെ ലോക്കൽ പോലീസ് സ്റ്റേഷനിൽ ബാസിൻ എന്ന യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തത്തിയ അന്വേഷണത്തിലാണ് സംഘം വ്യാപകമായി പ്രചരിച്ച് കിടക്കുകയാണെന്നും നിരവധിയാളുകളെ സമാനരീതിയിൽ ഇരയാക്കിയിട്ടുണ്ടെന്നും വ്യക്തമായത്. ജൂലൈ 4 ന്, ‘ആളുകളെ നഗ്ന വീഡിയോ കോളുകൾ വഴി ബ്ളാക്ക്മെയിൽ’ ചെയ്ത മൂന്ന് പേരെ മേവാറ്റിൽ നിന്ന് ആഗ്ര സൈബർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭാസിനെ ലക്ഷ്യമിട്ടത് ഇതേ സംഘമാണെന്ന് പോലീസ് കരുതുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button