Latest NewsNewsIndia

സംവിധായകനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുത്ത നടിക്ക് തടവ്

മുംബൈ: സംവിധായകനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടിയെ മൂന്നുവര്‍ഷം തടവിന് കോടതി ശിക്ഷിച്ചു. നടി പ്രതീ ജയിനാണ് ശിക്ഷിക്കപ്പെട്ടത്. നടിക്കൊപ്പം മറ്റ് രണ്ടുപേര്‍ക്കു കൂടി മൂന്നുവര്‍ഷം തടവ് വിധിച്ചിട്ടുണ്ട്.

ചലചിത്ര സംവധായകന്‍ മധൂര്‍ ഭണ്ഡാര്‍ക്കറെ കൊലപ്പടുത്തുന്നതിന് വാടക ഗുണ്ടയായ നരേഷ് പ്രദേശിന് ക്വട്ടേഷന്‍ കൊടുത്തുവെന്നതാണ് കേസ്.2005 ലായിരുന്നു കേസിന് ആസ്പദമായ സംഭവം.

ഭണ്ഡാര്‍ക്കറെ കൊലപ്പെടുത്തുന്നതിന് അരുണിന് ജയിന്‍ 75,000 രൂപ നല്‍കിയിരുന്നു. എന്നാല്‍ കൊല നടത്താതിരുന്നതോടെ ജയിന്‍ പണം മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ അരുണ്‍ പോലീസിന്റെ പിടിയിലായി. ഇതോടെയാണ് വിവരങ്ങള്‍ കൊലപാതകത്തിനുള്ള ഗൂഢാലോചന പുറത്തുവന്നത്.

മുന്‍പ്, മധൂര്‍ ഭണ്ഡാര്‍ക്കെതിരെ പ്രീതി ജയിന്‍ ബാലാത്സംഗ കേസ് കൊടുത്തിരുന്നു. എന്നാല്‍ 2012 ഈ കേസ് സുപ്രീംകോടതി തള്ളിയിരുന്നു.

കൊലപാതകത്തിനുള്ള ഗൂഢാലോചനകേസില്‍ നടിയടക്കം മൂന്നുപേരെ ശിക്ഷിച്ച മുംബൈ കോടതി രണ്ടുപേരെ വെറുതെ വിട്ടു. ശിക്ഷിക്കപ്പെട്ടവര്‍ തടവ് ശിക്ഷ അനുഭവിക്കുന്നത് കൂടാതെ പിഴയടയ്ക്കുകയും വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button