ദുബായ് : ഇന്ത്യയില്‍ ആഭ്യന്തര സര്‍വ്വീസുമായി ഖത്തര്‍ എയര്‍വേയ്സ്. ഖത്തർ എർവെയ്സ് ഗ്രൂപ്പ് സിഇഒ അക്ബർ അൽ ബാക്കർ ആണ് ഇക്കാര്യം അറിയിച്ചത്. ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിലാണ് എയർലൈനിന്റെ പുതിയ പദ്ധതികൾ അദ്ദേഹം വിശദീകരിച്ചത്.
ആഭ്യന്തര സർവീസ് നടത്തുന്ന കമ്പനിയുടെ പേര് ഖത്തർ എയർവെയ്സ് എന്നായിരിക്കില്ല. തികച്ചും ഇന്ത്യൻ പേരായിരിക്കും കമ്പനി സ്വീകരിക്കുക. എന്നാൽ കമ്പനിയുടെ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.
ഇരുപത് വർഷം കൊണ്ട് ലോകത്ത് തന്നെ ശ്രദ്ദേയമായ എയർലൈനുകളുടെ പട്ടികയിൽ സ്ഥാനം പിടിച്ച ഖത്തർ എർവെയ്സ് വണ്‍ വേൾഡിൽ എലൈറ്റ് മെംബർഷിപ്പുള്ള ജിസിസിയിൽ നിന്നുള്ള ഏക വിമാന കമ്പനിയാണ്. മേയ് മാസത്തോടെ ഖത്തർ എയർവെയ്സ് വിമാനങ്ങളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം നൽകുന്ന ആദ്യ വിമാനകമ്പനി എന്ന സ്ഥാനവും ഖത്തർ എയർവെയ്സ് ഉറപ്പിക്കുകയാണ്.
Post Your Comments