നെടുമ്പോശ്ശേരി : കൊച്ചി വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെര്‍മിനല്‍ (ടി-3) ചൊവ്വാഴ്ച മുതല്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കും. എയര്‍ ഇന്ത്യയുടെ ദുബായ് ഡ്രീംലൈനര്‍ വിമാനമാണ് ആദ്യം ടി-3യില്നിന്ന് പുറപ്പെട്ടത്.
എയര്‍ ഇന്ത്യയുടെ ദുബായ് ഡ്രീംലൈനര്‍ സര്‍വിസ് ഒഴികെ ഉച്ചക്ക് ഒരുമണി വരെ എല്ലാ രാജ്യാന്തര വിമാനങ്ങളും ടി-1ല്‍നിന്നാണ് പുറപ്പെടുക. ഒരുമണിക്ക് ശേഷം എല്ലാ വിമാനങ്ങളുഴെടയും ചെക്ക്-ഇന്‍ ടി-3യില്നിന്നാകും.
ഒരുമണിവരെ എല്ലാ രാജ്യാന്തര വിമാനങ്ങളുെടയും വരവ് ടി-1ല്‍ ആയിരിക്കും. ദോഹയില്‍നിന്നുള്ള ഖത്തര്‍ എയര്‍വേസ്, ക്വാലാലംപൂരില്‍ നിന്നുള്ള മലിന്‍ഡോ, ദമാമില്‍ നിന്നുള്ള ജെറ്റ് എയര്‍വേസ്, റിയാദില്‍നിന്നുള്ള സൗദിയ എന്നിവയാണ് ചൊവ്വാഴ്ച രാവിലെ 9 നും ഉച്ചക്ക് ഒന്നിനും ഇടയില്‍ ടി-1ല്‍ എത്തുന്ന വിമാനങ്ങള്‍. ഇതിനുശേഷമുള്ള എല്ലാ രാജ്യാന്തര വിമാനങ്ങളും ടി-3യിലാവും എത്തുക.
ടി-3 സമ്പൂര്‍ണ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി 150ഓളം സി.ഐ.എസ്.എഫ് ഭടന്മാര് അധികമായി വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. ടി-3യുടെ സുരക്ഷാച്ചുമതല ശനിയാഴ്ച തന്നെ സി.ഐ.എസ്.എഫ് ഏറ്റെടുത്തിരുന്നു.
Post Your Comments