മാഡ്രിഡ്: പെൺകുട്ടികളുടെ ചാരിത്യ്രത്തിന് വിലപറഞ്ഞു വിൽക്കുന്ന പിമ്പുകളുടെ വൻസംഘം പോലീസ് പിടിയിൽ. 16 വയസുള്ള പെൺകുട്ടിയുടെ ചാരിത്ര്യം ഓൺലൈനിലൂടെ 5000 യൂറോയ്ക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെ 7 പേരാണ് പിടിയിലായത്. ഓൺലൈൻ വെബ്സൈറ്റിലൂടെ 18 വയസുള്ള പെൺകുട്ടിയുടെ ചാരിത്ര്യം വിൽപ്പനയ്ക്ക് എന്നാണ് പരസ്യം നൽകിയിരുന്നെങ്കിലും പെൺകുട്ടിക്ക് 16 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളു എന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഫോണിലൂടെ ആവശ്യമുള്ള പെൺകുട്ടികളെ ബുക്ക് ചെയ്യാനും അവരെ ഹോട്ടൽ റൂമിൽ എത്തിക്കാനുമുള്ള സൗകര്യങ്ങളും ഇവർ ഒരുക്കി നൽകിയിരുന്നു. വൻ തുകയ്ക്കുള്ള ഇടപാടുകളാണ് ഇതിന് പിന്നിൽ നടക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments