KeralaNews

ഉപഭോക്താക്കൾക്ക് പുതിയ സൗകര്യങ്ങൾ ഒരുക്കി കെഎസ്ഇബി പുരോഗതിയിലേക്ക് കെഎസ്ഇബി പുരോഗതിയിലേക്ക്

തിരുവനന്തപുരം: പേ.ടി.എം എന്ന ഇ- വാലറ്റിലൂടെ ബില്ലടയ്ക്കാനുള്ള സൗകര്യം വൈദ്യുതി ബോർഡ് ഒരുക്കുന്നു. പോസ്റ്റ് ആവശ്യമില്ലാത്ത ഗാർഹിക ഉപഭോക്താക്കൾക്കും മറ്റ് ലോടെൻഷൻ ഉപഭോക്താക്കൾക്കും അപേക്ഷാ ഫീസിനോടൊപ്പം സെക്യൂരിറ്റി ഡെപ്പോസിറ്റും സർവീസ് കണക്ഷനുവേണ്ട ചെലവും ഇതിലൂടെ അടയ്ക്കാം. കൂടാതെ അപ്നാ സി.എം.സി. (കോമൺ സർവീസ് സെന്റർ സ്കീം) എന്ന ദേശീയ പൊതുസേവനകേന്ദ്രവും അക്ഷയകേന്ദ്രവുമായി യോജിച്ച് അക്ഷയ സെന്റർ വഴി പണമടയ്ക്കുന്നത് ഉടൻതന്നെ കെ.എസ്.ഇ.ബിയിൽ വരവുവെയ്ക്കാനും സംവിധാനം ഏർപ്പെടുത്തും.

സ്ഥാപനത്തിലെ ജോലിസുരക്ഷയും അപകടങ്ങളും സംബന്ധിച്ച കാര്യങ്ങൾ നിരീക്ഷിച്ച് മേൽനോട്ടം വഹിക്കാൻ ഉദ്യോഗസ്ഥരെ സഹായിക്കാനായി ‘സ്മാർട്ട്’ (സേഫ്റ്റി മോണിറ്ററിങ്‌ ആൻഡ് ആക്സിഡന്റ് റിപ്പോർട്ടിങ് ടൂൾ) എന്ന സോഫ്റ്റ്‌വെയർ കെ.എസ്. ഇ .ബി വികസിപ്പിച്ചിട്ടുണ്ട്. കൂടാതെ ‘ഒരുമാ നെറ്റ്’ ആപ്പിലൂടെ ഉദ്യോഗസ്ഥർക്ക് ഓഫീസിന് പുറത്തായിരിക്കുമ്പോഴും ഔദ്യോഗികകാര്യങ്ങൾ നിർവഹിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button