തിരുവനന്തപുരം: വഖഫ് ബോർഡിനെതിരെയുള്ള പരാമർശത്തില്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരെ പോലീസില്‍ പരാതി കോണ്‍ഗ്രസ്.
സുരേഷ്ഗോപി മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാണിച്ചാണ് കെ.പി.സി.സി. മീഡിയ പാനലിസ്റ്റ് അനൂപ് വി.ആർ. കമ്പളക്കാട് പോലീസില്‍ പരാതി നല്‍കിയത്.
വഖഫ് ബോർഡ് കിരാതമാണെന്നും അതിനെ പൂട്ടിക്കെട്ടുമെന്ന സുരേഷ് ഗോപിയുടെ വാക്കുകളാണ് വിവാദത്തിലായത്. വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.
Post Your Comments